Wednesday, December 25, 2024

Top 5 This Week

Related Posts

കടാതി പള്ളിപ്പെരുന്നാളിന് കൊടിയേറി

മൂവാറ്റുപുഴ: കടാതി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനിപള്ളിയിലെ 147-ാമത് പ്രതിഷ്ഠാപെരുന്നാളിന് മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലിത്ത കൊടിയേറ്റി.

വികാരി ജോര്‍ജ്ജ് മാന്തോട്ടം കോറെപ്പിസ്കോപ്പ, സഹവികാരി ഫാ. ജോബി ഊര്‍പ്പായില്‍, ഫാ. ജേക്കബ്ബ് അടയന്നത്ത് എന്നിവര്‍ സംബന്ധിച്ചു. ഇന്ന് രാവിലെ 6.00-ന് പ്രഭാത പ്രാര്‍ത്ഥന, 6.30-ന് വി. കുര്‍ബ്ബാന, 8.30-ന് വി. മൂന്നിന്മേല്‍  കുര്‍ബ്ബാന ഫാ. എല്‍ദോസ് പുല്‍പ്പറമ്പില്‍, ഫാ. ജോബി വര്‍ഗീസ് ഊര്‍പ്പായില്‍, ഫാ. സിജു അബ്രാഹം വളയംപ്രായില്‍ എന്നിവര്‍ നേതൃത്വം നല്‍കും. നാളെ രാവിലെ 7.00-ന് പ്രഭാത പ്രാര്‍ത്ഥന, 7.30ന് വി. കുര്‍ബ്ബാന ഫാ. മാത്യുസ് കുഴിവേലിപ്പുറത്ത്. വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, 8.00-ന് പ്രദക്ഷിണം പാംകുളങ്ങരയിലുള്ള ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ കുരിശുപള്ളിയിലേക്ക്. 4-ാം തീയതി രാവിലെ 7-ന് പ്രഭാത പ്രാര്‍ത്ഥന, 7.30-ന് വി. കുര്‍ബ്ബാന ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത്, വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 8.-ന് മേക്കടമ്പ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 5-ാം തീയതി രാവിലെ 7-ന് പ്രഭാത പ്രാര്‍ത്ഥന, 8.30-ന്  മോര്‍ അഫ്രേം മാത്യൂസ്  മെത്രാപ്പോലീത്തായുടേയും, ഫാ. എല്‍ദോസ് സി.യു. ചിറ്റേത്ത്, ഫാ. ബിബിന്‍ ചെറുകുന്നേല്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന. 11 മണിക്ക് മൗര്‍ കൗമ പിതാവിന്‍റെ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. തിരുശേഷിപ്പ് വണങ്ങല്‍ തുടര്‍ന്ന് നെയ്യപ്പ നേര്‍ച്ച.  വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന 8.-ന് ഈസ്റ്റ് കടാതി സെന്‍റ് ജോര്‍ജ്ജ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. സമാപന ദിവസമായ 6-ാം തീയതി രാവിലെ 7-ന് പ്രഭാത പ്രാര്‍ത്ഥന, 7.45-ന് ദനഹ ശുശ്രൂഷ, 9.00-ന് വി. കുര്‍ബ്ബാന മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച സദ്യ, കൊടിയിറക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles