Wednesday, December 25, 2024

Top 5 This Week

Related Posts

ഡീൻ കുര്യാക്കോസ് മുവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി

മുവാറ്റുപുഴ : യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് മുവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ വോട്ടറന്മാരെ കണ്ട്് വോട്ട്്് തേടി.
ശനിയാഴ്ച രാവിലെ മുവാറ്റുപുഴ നിർമല ആശുപത്രിയിൽ എത്തി ജീവനക്കാരോടും രോഗികളോടും വോട്ട് അഭ്യർത്ഥിച്ചായിരുന്നു ഡീൻ കുര്യാക്കോസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.
ആരക്കുഴ ഗ്രാൻഡ്മാസ് കമ്പനിയിൽ എത്തിയ ഡീൻ തൊഴിലാളികളുടെ ജോലി കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. തുടർന്ന് മുവാറ്റുപുഴ ബ്ലോസ്സോം കമ്പനിയിൽ എത്തി ജീവനക്കാരെ കണ്ടു.
വിവിധ സംഘടനകളുടെ ഭാരവാഹികളെയും ഇതിനിടയിൽ ഡീൻ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.

ഉച്ചക്ക് ശേഷം മലങ്കര കത്തോലിക്ക സഭ മുവാറ്റുപുഴ രൂപത മെത്രാൻ ഡോ. യുഹാന്നോൻ മാർ തെയാഡോഷ്യസിനെ സന്ദർശിച്ചു അനുഗ്രഹം തേടി. മുവാറ്റുപുഴ എസ്.എൻ.ഡി.പി ഓഫിസിൽ എത്തി ഭാരവാഹികളെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.
നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളെ കണ്ടു വോട്ട് തേടി.
വൈകിട്ട് സെൻട്രൽ ജുമാ മസ്ജിദിൽ ഇഫ്താറിൽ പങ്കെടുത്ത ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി പ്രചരണം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles