ആറ് മാസത്തോളം നീണ്ട യുദ്ധം മൂലം ഭക്ഷ്്യ ക്ഷാമത്തിന്റെ പിടിയിലായ ഗാസയിലേക്ക് ‘അടിയന്തര മാനുഷിക സഹായം ഉറപ്പാക്കാൻ’ അന്താരാഷ്ട്ര നീതി ന്യായ കോടതി ഇസ്രായേലിനോട് ഉത്തരവിട്ടു.
‘ഉടൻ വെടിനിർത്തൽ’ ആവശ്യപ്പെട്ട് ഈ ആഴ്ച ആദ്യം യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം അംഗീകരിച്ചിട്ടും തുടർച്ചയായ ബോംബാക്രമണവും പട്ടിണി മരണവും ഫലസ്തീനെ ദുരന്തഭൂമിയാക്കിയിരിക്കെയാണ്് ഐസിജെ യുടെ വിധി.
‘ഇസ്രായേൽ… അടിയന്തിരമായി ആവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായങ്ങളും തടസ്സങ്ങളില്ലാതെ… ഉറപ്പാക്കാൻ ആവശ്യമായതും ഫലപ്രദവുമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്്് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയിൽ പറഞ്ഞു
ഗാസയിൽ മരിച്ചവരുടെ എണ്ണം 32,623 ആയി
ഒക്ടോബർ 7 മുതൽ ഗാസയ്ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32,623 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
75,092 പേർക്ക് പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.