കസ്റ്റഡി കാലാവധി നാല് ദിവസംകൂടി നീട്ടി
ഇ.ഡി. കസ്റ്റഡിയിലായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. നാല് ദിവസംകൂടി (ഏപ്രിൽ ഒന്ന വരെ ്്) ഇ.ഡി. കസ്റ്റഡിയിൽ വിട്ട് ഉത്തരവായി. ഏഴ് ദിവസത്തേക്ക് കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
കൈക്കൂലി വാങ്ങിച്ചുവെന്ന് പറയുന്ന നൂറു കോടി രൂപ എവിടയെന്ന്്് കെജ്രിവാൾ ചോദിച്ചു. ആംആദ്മി പാർട്ടി നടത്തയെന്നു ആരോപിക്കുന്ന 100 കോടി രൂപ കൈക്കൂലിയിൽ ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ല. ഒരു കോടതിയും താൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ അറസ്റ്റ് ചെയ്തു… പക്ഷേ ഒരു കോടതിയും കുറ്റക്കാരനാണെന്ന് തെളിയിച്ചിട്ടില്ല. സിബിഐ 31,000 പേജുകളും കുറ്റപത്രവും, ഇ.ഡി. 25,000 പേജുകളുള്ള കുറ്റപ്പത്രവും ഫയൽ ചെയ്തു. നിങ്ങൾ അവ ഒരുമിച്ച് വായിച്ചാലും… ചോദ്യം അവശേഷിക്കുന്നു. .. എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തത്?’ കെജ്രിവാൾ കോടതിയിൽ ചോദിച്ചു.
ആ പതിനായിരക്കണക്കിന് പേജുകളിൽ തന്റെ പേര് നാല് തവണ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും ആ നാലിൽ ഒരാൾ സി അരവിന്ദാണെന്നും അരവിന്ദ് കെജ്രിവാളല്ല,
സി അരവിന്ദ് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സെക്രട്ടറിയായിരുന്നു, ഫെബ്രുവരിയിൽ ഈ കേസിൽ അറസ്റ്റിലായ സിസോദിയ ‘ചില രേഖകൾ’ കൈമാറിയതായി അദ്ദേഹം അധികാരികളോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സിസോദിയാജി എനിക്ക് ചില രേഖകൾ തന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എംഎൽഎമാർ ദിവസേന എന്റെ വീട്ടിൽ വന്നിരുന്നു… എനിക്ക് ഫയലുകൾ നൽകാനും സർക്കാരുമായി ചർച്ച ചെയ്യാനും. ഇരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇങ്ങനെ ഒരു പ്രസ്താവന മതിയോ?’ കെജ്രിവാൾ ചോദിച്ചു.
‘ഇഡിക്ക് ഒരേയൊരു ദൗത്യമേ ഉണ്ടായിരുന്നുള്ളൂ – എന്നെ കുടുക്കാൻ,’ അദ്ദേഹം ആരോപിച്ചു, ‘ശരിക്കും 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെങ്കിൽ… പണം എവിടെ?’
പി.ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നൽകിയെന്നും കേജ്രിവാൾ കോടതിയിൽ. ഇതിൽ 50 കോടി നൽകിയത് റെഡ്ഡി അറസ്റ്റിലായതിനുശേഷമാണ്. ഇതിൻറെ തെളിവുകൾ ഉണ്ടെന്നും പണം ക്രമക്കേട് ബന്ധപ്പെട്ടിരിക്കുന്നത് ബിജെപിയുമായി ആണെന്നും കേജ്രിവാൾ പറഞ്ഞു. കേജ്രിവാൾ കോടതിയിൽ സംസാരിക്കുന്നത് എതിർത്ത് ഇഡി രംഗത്തെത്തി. കേജ്രിവാൾ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ടു. കേസിലെ മറ്റ് പ്രതികൾക്കൊപ്പമിരുത്തി ചോദ്യംചയ്യണമെന്ന് ഇഡി. ഗോവയിൽനിന്നുള്ള ചിലരെയും കേജ്രിവാളിന് ഒപ്പമിരുത്തി ചോദ്യംചെയ്യണം. ഇലക്ടറൽ ബോണ്ടും മദ്യനയവുമായി ബന്ധമില്ലെന്ന് ഇഡി നിലപാട് വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായില്ലെന്നും ഇ.ഡി വാദിച്ചു. അടുത്തത് ഏപ്രിൽ മൂന്നിനാണ് കേസ് പരിഗണിക്കുന്നത്.