Thursday, December 26, 2024

Top 5 This Week

Related Posts

വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ ഇ.ഡി. കേസെടുത്തു

കൊച്ചി: വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ (ഇ.ഡി.) എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വ്യക്തിപരമായും എക്‌സാലോജിക് ക്മ്പനി വഴിയും ചെയ്യാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന ആരോപണം ഇ.ഡി.യുടെ കേസോടെ പുതിയ വഴിത്തിരിവിലായിരിക്കുന്നു.

എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകൾ കേന്ദ്ര സർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നത്തുന്നതിനുപുറമേയാണ് ഇ.ഡി.യും കേസ് ചാർഡ് ചെയ്തിരിക്കുന്നത്.

വി.ഡി. സതീശൻ

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചല്ല എന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുള്ള സ്റ്റണ്ട് മാത്രമാണ് അന്വേഷണം. ‘പ്രേമലേഖനം അയക്കുന്നത് പോലെയാണ് നോട്ടീസ് അയക്കുന്നത്. കേരളത്തിലെ സി.പി.എമ്മും സംഘ്പരിവാറും തമ്മിൽ അവിഹിത ബന്ധമാണുള്ളത്.തെളിവുകൾ യു.ഡി.എഫ് പലവട്ടം വെളിയിൽ കൊണ്ടുവന്നതാണ്. രഹസ്യബന്ധമല്ല, ഇപ്പോൾ പരസ്യമായ ബന്ധമാണ്’. സതീശൻ പറഞ്ഞു.
എല്ലാ അന്വേഷണവും ഒരു സുപ്രഭാതത്തിൽ ഇല്ലാതായി. ബി.ജെ.പി-സി.പി.എം നേതാക്കൾ തമ്മിൽ ബിസിനസ് പാർട്ണർഷിപ്പ് വരെയുണ്ടായി. മാസപ്പടി അന്വേഷണത്തിൽ അച്ഛനും മകൾക്കും ഒരു നോട്ടീസ് പോലും ഏജൻസികൾ നൽകിയിട്ടില്ല. ഒരു അന്വേഷണവും മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല’. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളോട് ഇവിടത്തെ പോലെ ഔദാര്യം അന്വേഷണ ഏജൻസികൾ കാണിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.

എം.വി. ഗോവിന്ദൻ

മാസപ്പടിയിൽ രാഷ്ട്രീയമായി ലക്ഷ്യം വച്ചാണ് അന്വേഷണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതിലൊന്നും സി.പി.എം കീഴടങ്ങില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സമാധാനിപ്പിക്കാൻ കൂടിയാണ് അന്വേഷണമെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു.

കൂലിപ്പണിക്കാരാണ് ഇ.ഡി. ‘കേന്ദ്ര ഏജൻസികളെ പണം ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നു.ഗുണ്ടാ പിരിവാണ് ബി.ജെ.പി നടത്തുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് അന്തർധാര. അതാണ് കാസർകോഡ് കണ്ടത്. സതീശൻ പറഞ്ഞാൽ ഉണ്ടാകുന്നതല്ല അന്തർധാര..’..അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles