Thursday, December 26, 2024

Top 5 This Week

Related Posts

ഇടുക്കിയിലെ ജനങ്ങൾക്ക് ഭൂമിയിൽ സർവ സ്വാതന്ത്ര്യമുണ്ടാകണം: ജോയ്‌സ് ജോർജ്

കട്ടപ്പന : ജില്ലയിലെ ജനങ്ങൾക്ക് ഭൂമി അവകാശവും ക്രയവിക്രയത്തിനും സർവ സ്വാതന്ത്ര്യമുണ്ടാകണമെന്ന് ജോയ്‌സ് ജോർജ്. കട്ടപ്പനയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി പ്രശ്‌നങ്ങളാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഭൂമി പ്രശ്‌നങ്ങളിൽ എല്ലാക്കാലത്തും കൃത്യമായ നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ചിട്ടുള്ളത്. ഭൂമിയുടെ അവകാശം നിയമത്തിന്റെ കെട്ടുപാടുകൾക്ക് അപ്പുറം ഉപാധി രഹിത പട്ടയം എന്ന മുദ്രാവാക്യമുയർത്തിയാണ് താൻ പൊതു പ്രവർത്തന രംഗത്തേക്ക് വരുന്നതന്ന് ജോയ്‌സ് ജോർജ് പറഞ്ഞു. വിഷയത്തിൽ പാർലമെന്റിലും സംസ്ഥാന സർക്കാരിലുമടക്കം ഇടപെടലുകൾ നടത്തി കൃത്യമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഒരു പ്രത്യേക ആവശ്യത്തിന് അനുവദിച്ചിട്ടുള്ള ഭൂമി അതിന് മാത്രമെ അനുവദിക്കാവു എന്ന നിയമത്തിൽ മാറ്റം വരുത്തി എൽ ഡി എഫ് സർക്കാർ ചട്ടഭേദഗതിയിലൂടെ ഭൂമി വിവിധാവശ്യത്തിന് ഉപയോഗിക്കാമെന്ന നിയമം കാബിനറ്റ് അംഗീകരിക്കുന്നത്. ഒരു പ്രത്യേക ആവിശ്യത്തിന് പതിച്ചു കിട്ടിയിട്ടുള്ള ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഭൂഉടമയെ അനുവദിക്കുന്ന നിയമം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചപ്പോൾ ഗവർണർ ഒപ്പിടാത്തത് പ്രതിഷേധാർഹമാണ്. നിയമത്തിൽ ഗവർണർ ഒപ്പിട്ടെ മതിയാവു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാരിന് ലഭ്യമാക്കുന്ന അധികാരം വിനിയോഗിച്ച് ഏത് ആവശ്യത്തിനാണോ ഭൂമി അനുവദിച്ച് കൊടുത്തിട്ടുള്ളത് അതിനപ്പുറം ജീവനോപാദിക്കായി ഉപയോഗിക്കാൻ സാധിക്കും. സുതാര്യവും ലളിതവുമായ ചട്ട രൂപികരണത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നടപടിക്രമങ്ങളിൽ അവ്യക്തത സൃഷ്ടിച്ച് ജനങ്ങളെ പീഡിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കിയിലെ ജനങ്ങൾ ഭൂമിയുടെ അവകാശവും ക്രയവിക്രയവുമായി ബന്ധപ്പെട്ട് സർവസ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി സംരക്ഷണ നിയമത്തിലെ പ്രധാന ലക്ഷ്യം സംരക്ഷണമാണ്. പിന്നീട് അത് വന്യജീവി സുസ്ഥിര നിർവഹണത്തിലേക്ക് മാറി. അതിന് വേണ്ടി വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അവയിൽ ഏകോപനമില്ലെന്ന് ജോയ്‌സ് ജോർജ് ചൂണ്ടിക്കാട്ടി. വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റീബിൽഡ് ഫണ്ട്, സി എസ് ആർ ഫണ്ട് എന്നിവ സംയോജിപ്പിച്ച് സമയ ബന്ധിതമായി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പിക്കുന്ന കർമ്മ പദ്ധതിയാണ് മുന്നോട്ട് വക്കുന്നത്. ശാസ്ത്രീയ സമീപനവും അതിനനുസൃതമായ നിയമ നിർമ്മാണവുമാണ് വേണ്ടത്.
വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യർ കാട് കയ്യേറി; മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന എന്ന പൊതുബോധമാണ് നിലനിൽക്കുന്നത് ഇത് മാറണം. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കൃത്യമായ കർമ്മ പദ്ധതി തയ്യാറാക്കി ഫെൻസിംഗ്, ട്രെഞ്ച് എന്താണോ ആവശ്യം അത് സ്ഥാപിച്ച് 30 ശതമാനം എംപി ഫണ്ട് വിനിയോഗിച്ച് സമയബന്ധിതമായി പദ്ധതി നടപ്പാക്കുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കിയ ഉദ്ദേശിച്ച ഫലപ്രാപ്തിയിൽ എത്തിചേരുമെന്നും അദ്ദേഹം പറഞ്ഞു. വനത്തിന് അകത്ത് വന്യജീവികൾക്ക് ഭക്ഷണം, വെള്ളം തുടങ്ങി പദ്ധതികൾ വനം വകുപ്പ് നടപ്പാക്കുന്നുണ്ടെങ്കിലും സോഷ്യൽ ഓഡിറ്റ് നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം രംഗത്ത് തൊഴിൽ സൃഷ്ടിച്ച് മലയോര മേഖലയിൽ ജീവിക്കാൻ ബുഡിബുദ്ധിമുട്ടാണെന്ന തെറ്റ്ധാരണ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.എൽ ഡി എഫ് നേതാക്കളായ വി ആർ സജി വി ആർ ശശി അഡ്വ മനോജ് എം തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles