94 -ാമത് ഓസ്‌കർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി വിൽ സ്മിത്തും മികച്ച നടിയായി ജെസിക്ക ചസ്‌റ്റൈനും തിരഞ്ഞെടുക്കപ്പെട്ടു. കോഡ ആണ് മികച്ച ചിത്രം.. ‘ദ പവർ ഓഫ് ഡോഗി’ലൂടെ ജേൻ കാപിയൻ മികച്ച സംവിധായികയായി
ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച് നടത്തിയ അച്ഛൻ റിച്ചാർഡ് വില്യംസായുള്ള പ്രകടനമാണ് വിൽ സ്മിത്തിനെ ആദ്യമായി ഓസ്‌കറിന് അർഹനാക്കിയത്. ‘കിംഗ് റിച്ചാർഡിടലെ അഭിനയം മികച്ച നടനുള്ള ഓസ്‌കർ നേടുന്ന അഞ്ചാമത്തെ കറുത്തവംശജനായ താരമാണ്് വിൽ സ്മിത്ത്.’ദ അയിസ് ഓഫ് ടമ്മി ഫയേ’യിലെ പ്രകടനമാണ് ജെസിക്ക ചസ്‌റ്റൈനെ അവാർഡിന് അർഹയാക്കിയത്. അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ യുടെ റോളായിരുന്നു ജെസിക്ക ചസ്‌റ്റൈൻ അഭിനയിച്ചത്.
അരിയാന ഡെബോസാണ് മികച്ച സഹനടി. ‘വെസ്റ്റ് സൈഡ് സ്റ്റോറി’യിലെ പ്രകടനമാണ് അവാർഡിന് അർഹയാക്കിയത്.
മിക സഹടനുള്ള അവാർഡ് ട്രോയ് കോട്‌സർ സ്വന്തമാക്കിയതിനും ഏറെ പ്രത്യേകതകളുണ്ട്. ഓസ്‌കർ നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്‌സർ. ‘ കോഡ’ എന്ന ചിത്രത്തിലൂടെയാണ് ട്രോയ് കോട്‌സർ അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഓസ്‌കറിൽ തലയുയർത്തി നിന്നു. ഒറിജിനൽ സ്‌കോർ, ശബ്‌ലേഖനം, പ്രൊഡക്ഷൻ ഡിസൈൻ, വിഷ്വൽ ഇഫക്റ്റ്‌സ്, ഛായാഗ്രാഹണം, ചിത്ര സംയോജനം എന്നിങ്ങനെ ഡ്യൂൺ ആറ് അവാർഡുകളുമായി ഓസ്‌കാറിൽ നിറഞ്ഞുനിന്നു.
ഓസ്‌കർ പ്രഖ്യാപനം ഒറ്റ നോട്ടത്തിൽ
മികച്ച ശബ്ദ ലേഖനം- മാക് റൂത്ത്, മാർക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹംഫിൽ, റോൺ ബാർട്‌ലെറ്റ് (ഡ്യൂൺ)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിൻഡ്ഷീൽഡ് വൈപർ
മികച്ച ചിത്ര സംയോജനം- ജോ വാക്കർ (ഡ്യൂൺ)
മികച്ച പ്രൊഡക്ഷൻ ഡിസൈനർ- ഡ്യൂൺ
മികച്ച സഹനടി – അരിയാന ഡെബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച ഡോക്യുമെന്ററി- ദ ക്വീൻ ഓഫ് ബാസ്‌കറ്റ് ബോൾ
മേക്കപ്പ്, കേശാലങ്കാരം- ദ ഐസ് ഓഫ് ടാമി ഫയെ
മികച്ച വിഷ്വൽ ഇഫക്റ്റ്‌സ് – പോൾ ലാംബർട്ട്, ട്രിസ്റ്റൻ മൈൽസ്, ബ്രയാൻ കോർണർ, ജേർഡ് നെഫ്‌സർ (ഡ്യൂൺ)
മികച്ച ആനിമേറ്റഡ് ഫിലിം എൻകാന്റോ
മികച്ച സഹ നടൻ – ട്രോയ കോട്‌സർ (കോഡ)
മികച്ച വിദേശ ഭാഷാ ചിതരം- ഡ്രൈവ് മൈ കാർ
വസ്ത്രാലങ്കാരം – ജെന്നി ബെവൻ (ക്രുവെല)
മികച്ച തിരക്കഥ- കെന്നത്ത് ബ്രാണ (ബെൽഫാസ്റ്റ്)
അവലംബിത തിരക്കഥ – ഷോൺ ഹെഡർ (കോഡ)
മികച്ച ഡോക്യുമെന്ററി ‘സമ്മറി ഓഫ് സോൾ’
മികച്ച ഛായാഗ്രാഹണം- ദ ഗ്രേഗ് ഫേസെർ (ഡ്യൂൺ)
മികച്ച നടൻ വിൽ സ്മിത് (കിംഗ് റിച്ചാർഡ്)
മികച്ച സംവിധായിക- ജെയ്ൻ കാംപിയോൺ (ദ പവർ ഓഫ് ഡോഗ്)
മികച്ച നടി ജെസിക്ക ചസ്‌റ്റൈൻ (ദ ഐസ് ഓഫ് ടാമി ഫയേ)
മികച്ച ചിത്രം- കോഡ