Wednesday, December 25, 2024

Top 5 This Week

Related Posts

ജയിലിൽനിന്നും കെജ്രിവാൾ ഭരണം തുടങ്ങി

ഇഡി കസ്റ്റഡിയിലും മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിച്ച് അരവിന്ദ് കെജ്രിവാൾ. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജ്രിവാൾ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. മന്ത്രി അതിഷി വാർത്താസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു.

വ്യാഴാഴ്ച ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാൾ രാജിവയക്കില്ലെന്നും ജയിലിൽകിടന്നു ഭരണം തുടരുമെന്നും എ.എ.പി പ്രഖ്യാപിച്ചിരുന്നു. ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജയിൽ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹർജി കോടതി ബുധനാഴ്ച പരി?ഗണിക്കും. കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് ഡൽഹിയിലെ എല്ലാ നിയമസഭാമണ്ഡലങ്ങളിൽ എഎപി പ്രതിഷേധം സംഘടിപ്പിച്ചി്ട്ടുണ്ട്്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles