Wednesday, December 25, 2024

Top 5 This Week

Related Posts

കെജ്രിവാളിന്റെ അറസ്റ്റ് രാജ്യവ്യാപകമായ പ്രതിഷേധം

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്തതിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധിച്ചു.
പേടിച്ച സ്വേച്ഛാധിപതി ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേജ്രിവാളിനെതിരായ ഇ.ഡി നടപടി ഭരണഘടനാവിരുദ്ധമെന്ന് പ്രിയങ്കാ ഗാന്ധി വിമർശിച്ചു. സിപിഎം അടക്കമുള്ള പാർട്ടികളും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മുതലെടുപ്പാണ് അറസ്റ്റിന്റെ പിന്നിലെന്നു വിമർശിച്ചു.
ഇന്നലെ രാത്രി 9.30 ഓടെ അറസ്റ്റിലായ കെജ്രിവാളിനെ ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹി റൗസ് അവന്യു കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കാനാണു സാധ്യത. ഇതിനിടെ അറ്‌സ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി രാവിലെ 10.30ന് സുപ്രിംകോടതി പരിഗണിക്കും. ഇന്നലെ രാത്രി 11.45ഓടെ വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് രജിസ്ട്രാർ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ സമീപിച്ചു. എന്നാൽ രാത്രി ഹർജി പരിഗണിക്കാൻ കോടതി തയ്യാറായില്ല. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ കേജ്‌രിവാളിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്‌റ്്‌റ്്് വിവരം അറിഞ്ഞ് കെജ്രിവാളിന്റെ വസതിയിലേക്ക് നൂറുകണക്കിനു പ്രവർത്തകർ പ്രതിഷേധവുമായി എത്തി.തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാത്രി തന്നെ അടിയന്തര വാദം കേൾക്കണമെന്ന എഎപിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെന്നാണ ്‌റിപ്പോർട്ട്. കേജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇ.ഡി അറിയിച്ചു. അതേസമയം, കേജ്രിവാൾ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു.
മനീഷ് സിസോദിയ, എംപിയായിരുന്ന സഞ്ജയ് സിങ്, കെ.കവിത എന്നിവർക്കു പുറമേ ദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കേജ്രിവാൾ. അറസ്റ്റിൽനിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എൻഫോഴ്സ്മെന്റ് സംഘം കേജ്‌രിവാളിന്റെ വീട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles