Wednesday, December 25, 2024

Top 5 This Week

Related Posts

ചാച്ചാജി ഫൗണ്ടേഷൻ ജീവൻ സേവാ പുരസ്കാരം ഫയർഫോഴ്സ് സേനക്ക്

ചാച്ചാജി ഫൗണ്ടേഷൻ ജീവൻ സേവാ പുരസ്കാരം ഫയർഫോഴ്സ് സേനക്ക്
കരുനാഗപ്പള്ളി: ചാച്ചാജി ഫൗണ്ടേഷൻ നൽകി വരുന്ന ജീവൻ സേവാ പുരസ്കാരം ഇക്കുറ കരുനാഗപ്പള്ളി ഫയർഫോഴ്‌സ് യൂണിറ്റിന് നൽകും. ഫെബ്രു: 23 ന് രാജധാനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചാച്ചാജി പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷ ചടങ്ങിൽ വച്ച് സി.ആർ മഹേഷ് MLA പുരസ്കാരം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കൈമാറും. പരിസ്ഥിതി ശാസ്ത്രജ്ഞനും കൽപ്പനാ ചൗള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെപയ്സ് സയൻസ് & റിസർച്ച് ഓർഗനൈസേഷൻ ചീഫ് അഡ്വൈസറുമായ ഡോ.സൈനുദ്ദീൻ പട്ടാഴി മുഖ്യ അഥിതിയാകും.ചടങ്ങിൽ മദർ തെരേസാ പബ്ലിക് സ്കൂൾ ( നേപ്പാൾ ) ൻ്റെ സ്ഥാപകനും പ്രിൻസിപ്പാളുമായിരുന്ന കരുനാഗപ്പള്ളി സ്വദേശി ഗോവിന്ദ് ചന്ദ്രബാബുവിൻ്റെ സ്മരണാർത്ഥം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അക്കാഡമിക്ക് എക്സലൻസ് പ്രിൻസിപ്പാൾ അവാർഡ് തേവലക്കര സട്രാറ്റ് ഫോർഡ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൾ വിജിവിനായകന് സമ്മാനിക്കും .ചടങ്ങിൽ മാധ്യമ പുരസ്കാരം, മലായാളത്തിൻ്റെ മികവിന് ഉള്ള പ്രൊ: കോളശ്ശേരി രാധാകൃഷ്ണകുറുപ്പ് പുരസ്കാരം നിലത്തെഴുത്താശാൻ റ്റി.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം തുടങ്ങിയവയും ഇൻഡ്യൻ റെഡ് ക്രോസ്സ് സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് എസ് അജയകുമാർ,നടൻ ആദിനാട് ശശി ,കിക്ക് ബോക്സിംഗ്ദേശീയ ചാമ്പ്യൻ മിനൽ എസ് റിയാലിറ്റി ഷോ വിജയി അസ്നാ നിസാം, സന്തോഷ് തൊടിയൂർ കലാകാരൻമാരായ കരുനാഗപ്പള്ളി പ്രസാദ്, ഷിഹാദ് ജബ്ബാർ, ഷാൻ ചാർളി തുടങ്ങിയവരെ അനുമോദിക്കും. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ സ്റ്റേജ് ഷോയും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles