ആശയത്തെ ആയുധം കൊണ്ട് നേരിടുന്ന രീതിയാണ് കേരളത്തിലെ സി.പി.എമ്മിന് – അസ്ലം ആദിനാട്
കരുനാഗപ്പള്ളി: ആശയത്തെ ആയുധം കൊണ്ട് നേരിടുന്ന തരം താഴ്ന്ന രീതിയാണ് കേരളത്തിലെ സി.പി.എം-ന്റെ രാഷ്ട്രിയ നയമെന്നും അത് അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അസ്ലം ആദിനാട് പറഞ്ഞു. കുലശേഖരപുരം യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് ആറാം രക്തസാക്ഷിദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് ഹുസൈന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി സുമയ്യ, കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ് ഷഫീക്ക് കാട്ടയ്യം, വാര്‍ഡ് മെമ്പര്‍ യൂസഫ് കൊച്ചയ്യത്ത്, സജീവ് പോച്ചയില്‍, അരുണ്കുറുങ്ങപ്പള്ളി, ഇര്‍ഷാദ് അഷ്റഫ്, ഹരിക്കുട്ടന്, രഞ്ജിത്ത് ഗോപാലന്, ഹക്കീം അനീഫ, ഇബ്രാഹിം ബാദുഷ, അതുല്‍, ഷാനവാസ് എന്നിവര്‍ സംസാരിച്ചു.