കൊച്ചി : സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ട എറണാകുളം ജില്ലയിൽ മുസ്ലിം ലീഗിനെ കൂടുതൽ ദുർബലപ്പെടുത്തി വിഭാഗീയത ആളിക്കത്തിക്കുന്ന വിധമാണ് സംസ്ഥാന പ്രസിഡന്റ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന ആക്ഷേപം. ജില്ലയിലൂടനീളം വ്യക്തമായ ആധിപത്യം നിലനിർത്തുന്ന അഹമ്മദ് കബീർ വിഭാഗത്തിലെ സീനിയർ നേതാക്കളെ കൂട്ടത്തോടെ വെട്ടിനിരത്തിയും, അഡ്വ. വി.ഇ.അബ്ദുൽഗഫൂറിനെ മുഖ്യസ്ഥാനത്തുനിന്നു ഒഴിവാക്കണമെന്ന നിർദ്ദേശം അവഗണിച്ച് ഭാരവാഹികളെ പ്രഖ്യാപിച്ചതുമാണ് പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിവായ കെ.എം.അ്ബദുൽ മജീദിനെ സംസ്ഥാന സെ്ക്രട്ടറിയേറ്റിലും, എം.വി.സി. അഹമ്മദ് ഹാജിയെ സംസ്ഥാന പ്രവർത്തക സമിതിയിലും ഉൾപ്പെടുത്തിയത് ഒഴിച്ചാൽ അഹമ്മദ് കബീർ വിഭാഗത്തിലെ സീനിയർ നേതാക്കൾ കൂട്ടത്തോടെ സ്ഥാനരഹിതരായി.
ജില്ലാ വൈസ് പ്രസിഡന്റുമാരായിരുന്ന പി.കെ. ജലീൽ (തൃക്കാക്കര), എം.യു. ഇബ്രാഹിം (പെരുമ്പാവൂർ ), പി.കെ.മൊയയ്തു( കോതമംഗലം ), സെക്രട്ടറിമാരായിരുന്ന വി.എസ്.അബ്ദുൽ റഹ്‌മാൻ ( എറണാകുളം) ഇ.എം.അബ്ദുൽ സലാം എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. നാനൂറ്്് മെമ്പർമാർക്ക് ഒരു പ്രതിനിധി എന്ന നിലയിലാണ് ജില്ലാ കൗൺസിൽ ്അംഗത്വം. ഇങ്ങനെ 130 ജില്ലാ കൗൺസിൽ അംഗങ്ങളിൽ 85 ലേറെ അഹമ്മദ് കബീർ പക്ഷത്ത് ഉണ്ട്. 35 ഓളം പേർ ഇബ്രാഹിം കുഞ്ഞും പക്ഷത്തും. എന്നാൽ ഈ അനുപാതം ഒന്നും പരിഗണിക്കാതെ ഏകപക്ഷീയമായി ഭാരവാഹികളെ നിശ്ചയിക്കുകയായിരുന്നുവെന്നാണ് അഹമ്മദ് കബീര് വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. കൂടാതെ
14 നിയോജകമണഡലം കമ്മിറ്റികളിൽ 10 ഉം ആധിപത്യത്തിലാണ്. കളമശ്ശേരി നിയോജക മണ്ഡലം കമമിറ്റി മാത്രമാണ് ഇബ്രാഹിംകുഞ്ഞ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നും അവർ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലാ സമ്മേളനം അലങ്കോലപ്പെട്ടതിനുശേഷം പിന്നീട് ജില്ലാ കൗൺസിൽ യോഗം വിളിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ഇതോടെ സംസ്ഥാന സമ്മേളനത്തിലും ജില്ലയക്ക് പങ്കെടുക്കാനായില്ല. വീണ്ടും ജില്ലാ കൗൺസിൽ യോഗം ചേർ്ന്ന് പാർട്ടി ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്ന റിട്ടേണിങ് ഓഫീസർമാർ നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു. ഇതിനിടെയാണ് സമവായചർച്ചപോലും നടത്താതെ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. ഭൂരിപക്ഷ വികാരം മാനിക്കാതെ ഭാരവാഹകളെ നിശ്ചയിച്ചതോടെ ജില്ലയിലെ വിഭാഗീയതക്ക് ആക്കം കൂട്ടുകയായിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് അഹമ്മദ് കബീർ വിഭാഗം നിസ്സഹകരണം നിലപാട് സ്വീകരിച്ചതോടെയാണ് പുതിയ ഭാരവാഹികൾക്ക് ചുമതലയേറ്റെടുക്കാനും സാധിക്കാത്തത്. ഇതോടെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനു തലവേദനകൂടി. പാണക്കാട് തങ്ങൾ എടുത്ത തീരുമാനം അടിച്ചേല്പിച്ചാൽ ജില്ലയിൽ മുസ്ലിംലീഗിലെ ഭൂരിപക്ഷവും പുറത്താകും.
ഇങ്ങനെവന്നാൽ അഹമമദ് കബീർ പക്ഷം കടുത്ത തീരുമാനമെടുത്താൽ പാർട്ടി പിളർപ്പിലേക്കുവരെ കാര്യങ്ങൾ പോകും. പാർലമെ്ന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അത് മുസ്ലിംലീഗിനെമാത്രമല്ല, യു.ഡി.എഫിനെയും പ്രതികൂലമായി ബാധിക്കും.
മക്കൾ വാഴ്ചയുടെ ഭാഗമായി ഇബ്രാഹിംകുഞ്ഞിന്റെ മകനെ വീണ്ടും മുഖ്യസ്ഥാനത്തു വാഴിക്കാനുള്ള നീക്കത്തെയാണ് എതിർക്കുന്നതെന്നും മറ്റു ഒത്തുതീർപ്പുകൾക്ക് തയ്യാറാണെന്നുമാണ് അഹമ്മദ് കബീർ വിഭാഗത്തിന്റെ നേതാക്കൾ വ്യക്തമാക്കുന്നത്.