Wednesday, December 25, 2024

Top 5 This Week

Related Posts

ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും

ന്യൂഡൽഹി: ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഇന്ന് ‘ഒരുഭാവി’ എന്ന വിഷയത്തിൽ പ്രത്യേക ചർച്ചനടക്കും. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും. രാവിലെ എട്ടുമണിക്കു രാഷ്ട്രത്തലവൻമാർ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാകും യോഗം ചേരുക

പത്തര മുതൽ പന്ത്രണ്ടര വരെ നീണ്ടുനിൽക്കുന്ന മൂന്നാം സെഷനോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാം ജി20 ഉച്ചകോടിക്ക് സമാപനമാകും. അടുത്ത വർഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റൺ കൈമാറും. സമ്മേളനത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രത്തലവന്മാർ വൃക്ഷത്തെ നടും.

ഇതിനിടെ വിവിധ ലോകനേതാക്കൾ ഡൽഹിയിലുള്ള ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കും.
ഇതിനിടെ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അതിഥികളിൽ നിന്ന് ചേരി പ്രദേശങ്ങൾ മറ്ച്ചുവച്ചതിനെ രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യത്തിൻറെ യഥാർത്ഥ മുഖം മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ‘കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറയ്ക്കുകയാണ്. അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല’. എന്നാണ് രാഹുൽ എക്‌സിൽ കുറിച്ചത്.
രാഷ്ട്രപതിയുടെ ജി20 അത്താഴവിരുന്നിൽ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കലർത്തരുതായിരുന്നു എന്നാണ് ഖാർഗെ പ്രതികരിച്ചത്. ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മു നടത്തുന്ന അത്താഴവിരുന്നിലേക്കാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles