Wednesday, December 25, 2024

Top 5 This Week

Related Posts

മൂവാറ്റുപുഴ താലൂക്കിലെ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ചു

മൂവാറ്റുപുഴ : നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ താലൂക്ക് തല യോഗം വൈ എം സി എ ഹാളില്‍ നടന്നു സന്നദ്ധ സംഘടനകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനും കൂട്ടായ്മ രൂപീകരിക്കുന്നതിനുമാണ് യോഗം ചേര്‍ന്നത്.
സന്നദ്ധ സംഘടനകളെ ശാക്തീകരിക്കുക, അവരുടെ ഡോക്യുമെന്റേഷന്‍ തയ്യാറാക്കുക, ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കാവുന്ന പദ്ധതികള്‍ എന്നിവ ഭാരവാഹികള്‍ വിശദീകരിച്ചു.


എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സഹായത്തോടെ തയ്യല്‍ മെഷീന്‍ വിതരണം, ലാപ്‌ടോപ്പ് വിതരണം, കോഴിക്കൂട് വിതരണം, സന്നദ്ധ സംഘടനകളുടെ ഓഫീസ് സൗകര്യങ്ങള്‍ മെച്ചപെടുത്തുക എന്നിവ് ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്്്. കാര്‍ഷിക മേഖലയെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരു ജീവിപ്പിക്കുന്നതിനും, വിഷ രഹിതമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ കര്‍മ്മ പദ്ധതികള്‍ക്ക്് സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നു ജില്ലാ കോഡിനേറ്റര്‍ ജോബിഷ് തരണി പറഞ്ഞു. ജില്ലാ ജോയിന്റ സെക്രട്ടറി പ്രസാദ് വാസുദേവ് ,വാര്യര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റി അനിയന്‍ പി ജോണ്‍,ജില്ലാ ഭാരവാഹികളായ ബിജോ വര്‍ഗീസ് പ്രസാദ് മഴുവന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മൂവാറ്റുപുഴ താലൂക്കിലെ 25 ഓളം സന്നദ്ധ സംഘടനകള്‍ ഈ യോഗത്തില്‍ പങ്കെടുത്തു.

ബിനീഷ് കുമാര്‍ (കോര്‍ഡിനേറ്റര്‍) അഡ്വ. ദീപു, അഡ്വ. എബി.കെ.പി. ജോയി, ജയ്‌സണ്‍ കെ. സക്കറിയ. എം.പി. തോമസ്, ഷാഹുല്‍ ഹമീദ്, തോമസ് ജോണ്‍, ചിന്നമ്മ വര്‍ഗീസ്, നൗഷാദ് എം കക്കാടന്‍,സിസ്റ്റര്‍ റോസ്‌ലി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles