Wednesday, December 25, 2024

Top 5 This Week

Related Posts

ആർ. മനോജ് കുമാർ നിര്യാതനായി

മൂവാറ്റുപുഴ : വെള്ളൂർക്കുന്നം ജയ ഭവനിൽ ആർ. മനോജ് കുമാർ അന്തരിച്ചു. 57 വയസായിരുന്നു. എറണാകുളം ആസ്റ്ററിൽ വച്ചായിരുന്നു അന്ത്യം. വ്യവസായിയും കച്ചവടക്കാരനും റേഷൻ വ്യാപാരിയുമായിരുന്നെങ്കിലും അതിനെക്കാളുപരി സഹൃദയത്വം കൊണ്ട് സൗഹൃദവൃന്ദങ്ങളിൽ ഇടം നേടിയ വ്യക്തിത്വമായിരുന്നു.

മൂവാറ്റുപുഴയിലെ വ്യവസായ പ്രമുഖനും റേഷൻ മൊത്ത വ്യാപാരിയുമായിരുന്ന പരേതനായ വി. രാജശേഖരൻ നായരുടെ മകനാണ്.

കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങളുമായി ആത്മബന്ധം പുലർത്തിയിരുന്നു. അടുത്തയിടെ അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ച് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ‘നേരുവര’ എന്ന ഡോക്യുമെന്ററിയുടെ നിർമ്മാതാവാണ്. സ്ക്കെച്ചുകളും പെയിന്റിംഗുകളും മെറ്റൽ റിലീഫുകളുമുൾപ്പടെ നമ്പൂതിരി ചിത്രങ്ങളുടെ ഏറ്റവും വലിയ സ്വകാര്യ ശേഖരത്തിനുടമയായ മനോജ്, നമ്പൂതിരിയുമായി പുത്രസവിശേഷമായ ബന്ധം നിലനിർത്തിയിരുന്നു.

ഭാര്യ: രശ്മി (എൽ. ഐ. സി., മൂവാറ്റുപുഴ) മക്കൾ: പവിത്ര (ആംസ്റ്റർഡാം), നന്ദിത (സോണിപാത്, ഹരിയാന). ഇരുവരും വിദ്യാർത്ഥികൾ.

പരേതയായ ജയശ്രീ, ബീന, ഷീല, ലേഖ, ബിന്ദു, രശ്മി എന്നിവർ സഹോദരിമാരാണ്.

ഭൗതികശരീരം ഇന്ന് (02/09/2023, ശനി) വൈകീട്ട് 6 മണിക്ക് വീട്ടിലെത്തിക്കും. സംസ്കാരം നാളെ (03/09/2023, ഞായർ) ഉച്ചക്ക് 12 മണിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles