Thursday, December 26, 2024

Top 5 This Week

Related Posts

ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ചെറുമകൻ റോൺ മാത്യു റിനുവിന്റെ അവസരോചിതമായ പ്രവർത്തനം മുത്തശ്ശിയുടെ ജീവൻ രക്ഷിച്ചു.

തലവടി:ഗവണ്മെന്റ് ന്യൂ എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി നടുവിമുറി ഇടയത്ര തെക്കേകുറ്റ് റോൺ മാത്യു റിനുവിന്റെ അവസരോചിതമായ പ്രവർത്തനം മുത്തശ്ശിക്ക് തുണയായി.സ്ട്രോക്ക് അപകടകരമാം വിധം ആവാതെ ആ മുത്തച്ചിക്ക് സഹായമായത് ചെറുമകൻ റോണിന്റെ സമയോചിത പ്രവർത്തനം.

പിതാവും മുത്തച്ഛിയും രണ്ട് വയസ്സുള്ള ഇളയ സഹോദരനും അടങ്ങിയ കുടുംബത്തിലാണ് റോൺ താമസിക്കുന്നത്. റോണിൻ്റെ മാതാവ് അഞ്ചു റിനു ഉത്തർ പ്രദേശിൽ നഴ്സ് ആയി ജോലി ചെയ്യുന്നു.തലവടി ചുണ്ടൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ ഷൂട്ടിങ് ചാമ്പ്യനും, ആരോഗ്യ പ്രവർത്തകനുമായ റിനു കഴിഞ്ഞ ഒന്നര വർഷമായി നാട്ടിലാണ്

റിനു പതിവായി പ്രഭാത സവാരിക്കും വ്യായാമത്തിനു മായി പോകുന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസം വീട്ടിൽ ആയിരുന്ന റിനുവിന്റെ മാതാവിന് സ്ട്രോക്ക് ഉണ്ടാവുകയും സംസാരിക്കാനോ കൈ ചലിപ്പിക്കവാനോ സാധിക്കാത്ത അവസ്ഥ ആയി. കയ്യിൽ നിന്നും പാത്രം താഴെ വീണു ശബ്ദം കേട്ട് ഉണർന്ന ചെറുമകൻ റോൺ പെട്ടന്ന് സാഹചര്യം മനസിലാക്കി വീട്ടിലെ ലാൻഡ് ഫോണിൽ സേവ് ചെയ്തിരുന്ന പിതാവിന്റെ നമ്പറിൽ വിളിച്ചു. ഉടനെ തന്നെ വീട്ടിലെത്തിയ റിനു അമ്മയെ തിരുവല്ല സ്വകാര്യ ഹോസ്പിറ്റലിൽതീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുകയും ചെയ്തു.
റോണിന്റെ സമയോചിതമായ പ്രവർത്തനം മൂലം മുത്തച്ഛിയുടെ ആരോഗ്യനില കൂടുതൽ വഷളാകാത് രക്ഷപ്പെട്ടെങ്കിലുംഇപ്പോൾ ചികിത്സയിലാണ്.
റോണിന്റെ സമയോചിതമായ പ്രവർത്തനത്തെ അഭിനന്ദിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ ഉപഹാരം നൽകി.
ആരോൺ മാത്യു റിനു ആണ് റോണിൻ്റെ സഹോദരൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles