മൂവാറ്റുപുഴ ടൗൺ റോഡ് വികസത്തിന്റെ ഭാഗമായി ടി.ബി. റോഡ് ജംഗ്ഷനിൽ റോഡിന്റെ വീതി കുറച്ച് ഡക്റ്റുകൾ സ്ഥാപിച്ചതായി ആരോപണം ഉയരുന്നു. റോഡിനായി അളന്നുകല്ലിട്ട സ്ഥലത്ത്് ഒരു മീറ്ററോളം ഒഴിവാക്കിയാണ് ഡക്റ്റുകൾ സ്ഥാപിക്കുന്നതിന് കാന നിർമിച്ചിരിക്കുന്നത്. കൊടുംവളവിൽ സയാന ബാർ ഹോട്ടലിനു സമീപമാണ് കൃത്രിമം നടന്നിരിക്കുന്നത്. പോസ്്‌റ്റോഫീസ് ജംഗഷനിൽനിന്നു വരുമ്പോൾ ഇടതുഭാഗത്ത് എസ്.എൻ.ഡി.പി കുന്നിലേക്കുള്ള ഇടവഴിയുടെ പാർശ്വത്തിൽനിന്നാണ് അസ്വാഭാവികമായ മാറ്റം സംഭവിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽതന്നെ വളവ് വർധിപ്പിക്കുന്നതാണ് മാറ്റം. ഇതിനു തൊട്ടുമുമ്പ്് വെട്ടുകാട്ടിൽ ആശുപത്രിക്കുമുൻവശംവരെ റോഡിന്റെ തീറ് എടുത്ത് കെട്ടിടത്തിന്റെ ഭിത്തികളോട് ചേർത്താണ്് കാന നിർമിച്ചിരിക്കുന്നത്.
വൈദ്യുതി കേബിളുകളും വാട്ടർ അതോറിട്ടി പൈപ്പുകളും മറ്റും സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഡക്റ്റുകൾ സ്ഥാപിക്കുന്നത്. കാനയുടെ പണി നടക്കുന്നതിനാൽ നഗരത്തിൽ കടുത്ത ഗതാഗത തടസ്സമാണ് നേരിടുന്നത്. ഇത്തരം ജോലി രാത്രിയിൽകൂടി ചെയ്യണമെന്ന് പല കോണുകളിൽനിന്നു നിർദ്ദേശം ഉയർന്നിട്ടും പരിഗണിക്കാതിരുന്ന അധികൃതർ ആക്ഷേപം ഉയർന്നിരിക്കുന്ന ജോലി വെളളിയാഴ്ച രാത്രിയും ചെയ്തതായി പറയുന്നു. റോഡിനുവേണ്ടി സ്ഥലമേറ്റെടുക്കലിൽ ഏറെ തർക്കമുണ്ടായ ഭാഗമാണിത്. വെള്ളൂർക്കുന്നം- പി.ഒ. ജംഗ്ഷൻവരെയുളള ഭാഗത്തെ ഒരു പ്രധാന വളവുകൂടിയാണ് ടി.ബി. ജംഗ്ഷൻ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപ്പെട്ട് പ്രശ്‌നം പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്്്.
വീഡിയോയും കാണാം.