തൊടിയൂർ സ്വദേശി കലാമണ്ഡലം അക്ഷയ എസ് . ആർ ലോക റെക്കോഡിലേക്ക് .
കരുനാഗപ്പള്ളി:അന്താരാഷ്ട്ര നൃത്ത ദിനത്തിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഭരതകല ഡാൻസ് ആൻഡ് മ്യൂസിക് കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ചിലമ്പ് 2023 ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നൃത്ത മാരത്തണിൽ പങ്കെടുത്താണ് ലോക റെക്കോഡിൽ ഇടം പിടിച്ചത്.
തൊടിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് രാമാലയത്തിൽ എൽ. ഷൈലജയുടെയും തൊടിയൂർ രാധാകൃഷ്ണന്റെയും മകളാണ് കലാമണ്ഡലം അക്ഷയ എസ് . ആർ . കേരളകലാമണ്ഡലത്തിൽ പത്തുവർഷം പഠനം പൂർത്തിയാക്കി.എം എ മോഹിനിയാട്ടം. ഇപ്പോൾ കേരള സർക്കാറിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് ഓച്ചിറ ബ്ലോക്ക് കൺവീനർ, ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റ് (മോഹിനിയാട്ടം),നാട്യമണ്ഡൽ നൃത്ത സംഗീതവാദ്യ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ, ശൂരനാട് മില്ലെത്ത് ബി എഡ് കോളജിൽ താൽക്കാലിക അധ്യാപിക എന്നി നിലകളിൽ പ്രവർത്തിച്ച് വരുന്നു.