Wednesday, December 25, 2024

Top 5 This Week

Related Posts

സിപിഎം ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് മാത്യൂകുഴൽനാടൻ

തിരുവനന്തപുരം : തനിക്കെതിരെയുളള സിപിഎം ആരോപിച്ച കളളപ്പണ വെളുപ്പിക്കൽ, സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് തെളിയിക്കാൻ വെല്ലുവിളിച്ച് മാത്യുകുഴൽനാടൻ എംഎൽഎ. വിജിലൻസ്, ഇ.ഡി. ഉൾപ്പെടെ ഏത അന്വേഷണം നേരിടാമെന്നും, തന്റെ വരുമാന സ്രോതസ്സ്് സിപിഎമ്മിന് നേരിട്ട് അന്വേഷിക്കാൻ അവസരം ഒരുക്കാമെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. മാത്യുകുഴൽനാടൻ എംഎൽഎ പാർട്ടണർ ആയിട്ടുള്ള അഭിഭാഷക കമ്പനിയുടെ നികുതി വിവരങ്ങളും ഇതോടൊപ്പം വ്യക്തമാക്കി. ഭൂമി ഇടപാടിൽ സർക്കാർ നിശ്ചയിച്ച മാർക്കറ്റ് വിലയേക്കാൾ അധികം അടച്ചാണ് ആധാരം രജിസ്ത്രർ ചെയ്തതെന്നും വിശദികരിച്ചു.

മൂന്നാർ ചിന്നക്കനാലിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാത്യുകുഴൽനാടൻ. രേഖകൾ പരിശോധിക്കാൻ പ്രാപ്തനായ തോമസ് ഐസകിനെ നിയോഗിക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചു. അതേസമയം എക്സാലോജിക്കിന്റെ 2016 മുതലുള്ള നികുതി വിവരങ്ങൾ പുറത്ത് വിടാൻ മുഖ്യമന്ത്രിയുടെ മകളും ഉടമയുമായ വീണാ വിജയൻ തയ്യാറുണ്ടോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണാ വിജയനെ ഏറ്റെടുത്തിട്ടുണ്ട്. സമാനമായ രീതിയിൽ എക്സാലോജിക്കിൽ പരിശോധന നടത്താൻ അനുവദിക്കുമോയെന്നും എംഎൽഎ ചോദിച്ചു. സിപിഎം ഇതിനു തയ്യാറായില്ലെങ്കിലും എന്റെ കാര്യത്തിൽ അന്വെഷണത്തിനു തടസ്സമില്ലെന്നും അറിയിച്ചു. കേവലം ഒരു വാഗ്വാദം ആക്കാതെ ആരോഗ്യകരമായ ചർച്ചയാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ രാജ്യദ്രോഹകുറ്റമാണ്. കള്ളപ്പണം വെളിപ്പിക്കൽ ആരോപണം തന്റെ അഭിഭാഷക സ്ഥാപനത്തേയും പങ്കാളികളേയു പ്രതിസന്ധിയിലാക്കി. സ്ഥാപനം കെട്ടിപ്പടുക്കുന്നതിന്റെ അദ്ധ്വാനം സിപിഐഎമ്മിനറിയില്ല. വിയർപ്പിന്റെ വില അറിയാത്തതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ സിപിഎം നേതാക്കൾ ഉന്നയിക്കുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ചിന്നക്കനാലിലെ താൻ വാങ്ങിയ ഭൂമിക്ക് മാർക്കറ്റ് വിലയനുസരിച്ച് 13 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി അടയ്‌ക്കേണ്ടത്. എന്നാൽ 19 ലക്ഷം രൂപ അടച്ചു. നേരത്തെ വാങ്ങിയ സ്ഥലത്ത് പല പണികളും നടത്തിയിരുന്നു. സത്യസന്ധമായിരിക്കണമെന്ന നിലപാട് ഉള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തുക കൂടുതൽ കാണിച്ചതെന്നും മാത്യുകുഴൽനാടൻ മറുപടി നൽകിയത്.

23 വർഷമായി അഭിഭാഷക രംഗത്ത് കഠിനാധ്വാനം ചെയ്താണ് ജീവിക്കുന്നതെന്നും രക്തം ചിന്തിയാലും വിയർപ്പ് ചിന്താത്തവർക്ക് അധ്വാനത്തിനത്തിന്റെ വില മനസ്സിലാവില്ലെന്നും മാത്യുകുഴൽനാടൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles