മുവാറ്റുപുഴ: നിക്ഷിപ്തതാത്പര്യങ്ങൾക്കായി വ്യക്തികളും പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യമെന്ന സങ്കൽപത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതു വലി
യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന് നതായി ഡോ.വി.പി.ജോയി ഐ.എ.എസ് അഭിപ്രായപ്പെട്ടു. മുവാറ്റുപുഴ സിറ്റിസൺസ് ഡയസ്
സംഘടിപ്പിച്ച സ്വാതന്ത്ര്യദിനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു കേരളപബ്‌ളിക് എന്റർ പ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനും മുൻ ചീഫ് സെക്രട്ടറി യുമായ അദ്ദേഹം.അപരന് അർഹതപ്പെട്ട സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത ഏതൊരു നീക്കവും അപകടകരമാണെന്നും
ചെറുക്കാൻ രാജ്യസ്‌നേഹികൾക്കു ബാദ്ധ്യത യുണ്ടെന്നും ഡോ.വി.പി.ജോയി പറഞ്ഞു. നിർമല എച്ച്.എസ്.എസ്.ഓഡി റ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഡയസ് ചെയർമാൻ പി.എസ്.
എ.ലത്തീഫ്അദ്ധ്യക്ഷത വഹിച്ചു.
ഇതോടനുബന്ധിച്ചു നടന്ന ‘ഡയസ്’രജതജൂബിലി സമാപനപരിപാടികളുടെ ഉദ്ഘാടനകർമം ഡീൻകുര്യാക്കോ
സ് എം.പി.നിർവഹിച്ചു. ജനാധിപത്യത്തിന്റെ അർത്ഥവും സ്വാതന്ത്ര്യത്തിന്റെ വിലയും അതിലേക്കെത്തിയ ത്യാഗങ്ങളും
രാജ്യത്തെ മുഴുവൻ ജനങ്ങളിലേയ്ക്കും എത്താത്തിടത്തോളം നാം അപകടമുനയിൽതന്നെ ആയിരിക്കുമെന്നു ഡീൻ
പറഞ്ഞു.ജനപ്രാതിനിധ്യസ്വഭാവത്തിൽ ഇപ്പോൾ ഇതിന്റെ പ്രതിഫലനങ്ങൾ കാണാം.
വിവിധപരിപാടികളിൽ പങ്കെടുത്തു മുൻ എം.എൽ.എ എൽദോ എബ്രാഹാം,മുനി.ചെയർമാൻ പി.പി.എൽദോസ്,പ്രൊഫ.ഡോ. എം.പി.മത്തായി,ഫാദർ ഡോ.ആൻറണി പുത്തൻകുളം,അഡ്വ.എൻ.രമേശ്,
അസീസ് പാണ്ടിയാരപ്പിള്ളിൽ,വി.എ.രാജൻവിദ്യാർത്ഥി പ്രതിനിധികളായ ഗൗരിനന്ദന വി.എസ്, ഇഷിതാറോസ്,ആദിത്യ എം.എസ്,ആദംനെഹാൻ എന്നിവർ പ്രസംഗിച്ചു.
ടി.എസ്.മുഹമ്മദ്,സി.രവികുമാർ,പി.എ.അബ്ദുൾസമദ്,എം.പി.ജോർജ്,അഡ്വ.സി.പി.ജോണി,വി.പി.വിനയകുമാർ,സിജു വളവിൽ തുട
ങ്ങിയവർ നേതൃത്വം നൽകി.
ജൂബിലിയുടെ ഭാഗമായി നടത്തപ്പെട്ട വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങളിലെ വിജയികളെ ക്യാഷ് പ്രൈസുകളും മെരിറ്റ് സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.