Wednesday, December 25, 2024

Top 5 This Week

Related Posts

വൈവിധ്യ പരിപാടികളോടെ പേഴയ്ക്കാപ്പിളളി പുനര്‍ജനി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

മൂവാറ്റുപുഴ : രാജ്യത്തിന്റെ 77- മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പുനര്‍ജനി സെന്റര്‍ ഫോര്‍ വിമന്‍സ് സംഘടിപ്പിച്ച, ഗ്രാന്‍ഡ് പാട്രിയോട്ടിക് ഇവന്റ്. ശ്രദ്ധേയമായി. ഐഎഎസ് സഹോദരങ്ങളായ ഡോക്ടര്‍ പി.ബി സലിം, പി ബി നൂഹ്, ഫാത്തി സലിം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗ്രാമീണ സ്ത്രീകള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസവും തൊഴില്‍ ലഭ്യതയും ഉറപ്പുവരുത്തുന്നതിന് സ്ഥാപിച്ച അക്കാദമിക് സെന്റര്‍ ആണ് പുനര്‍ജനി.

ചടങ്ങില്‍ മുഖ്യ അതിഥി ആയി എത്തിയ ഡോക്ടര്‍ സബൈന്‍ ദേശീയ പതാക ഉയര്‍ത്തി. യോഗത്തില്‍ അസീസ് കുന്നപ്പിള്ളിയുടെ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധിയുടെ ഛായാചിത്രം അനാവരണം ചെയ്തുകൊണ്ട് പി എസ് എ ലത്തീഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി ബി അസീസ് പുനര്‍ജനിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കബീര്‍ ബി ഹാറൂണ്‍ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരന്‍ മോഹന്‍ദാസ് സൂര്യ നാരായണന്‍ ആതുര സേവകന്‍, കെ വി മനോജ്, മിഡ് ഈസ്റ്റ് കമ്പനി ചെയര്‍ാന്‍ കെ എച്ച് റഹീം, ഹാരിസ് മുഫ്തഫപിള്ള തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

സ്വാതന്ത്ര്യദിന ആഘോഷ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ റഷീദ, ഫസീല എന്നിവര്‍ നയിച്ച ടീം ഒന്നാം സ്ഥാനം നേടി. വിദ്യാര്‍ഥികളുടെ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles