Friday, December 27, 2024

Top 5 This Week

Related Posts

മസ്ക്കറ്റിൽ ജോലിക്കിടയിലുണ്ടായഅപകടത്തിൽമരിച്ചകരുനാഗപ്പള്ളി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും.

സർവ്വീസ് സെന്ററിൽ എത്തിയ വാഹനം നിയന്ത്രണംവിട്ട് ഷാജഹാനെ ഇടിക്കുകയായിരുന്നു.

കരുനാഗപ്പള്ളി:മസ്ക്കറ്റിലെ ഇബ്രിയിൽകാർ സർവ്വിസ് സെന്ററിലുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോടി ,പുത്തൻ വീട്ടിൽ പരേതനായ അബ്ദുൽ ലത്തീഫിന്റെ(സുലൈൻമാൻ കുഞ്ഞ് ) മകൻ ഷാജഹാൻ (52) ആണ് മരണപ്പെട്ടത്.
സർവ്വിസ് ചെയ്യാൻ എത്തിയ വാഹനം പാർക്ക് ചെയ്യാൻ നിർദ്ദേശംനൽകുന്നതിനിടയിൽ നിയന്ത്രണം വിട്ട് ജീവനക്കാരനായ ഷാജഹാനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് ഗുരുതമായ പരിക്കേറ്റ ഷാജഹാൻ മസ്ക്കറ്റിലെ കൗല
ആശുപത്രിയിൽ ചികിത്സയിലിൽ കഴിയുന്നതിനിടയിൽ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. മസ്ക്കറ്റിലെ നടപടികൾപൂർത്തിയാക്കി നാളെ (വെള്ളി) നാട്ടിലെത്തിക്കും.മസ്ക്കറ്റിലുണ്ടായിരുന്ന മകൻ ഷഹിനും , സഹോദരൻ സലിം മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. 17 വർഷമായി ഒമാനിലെ പ്രവാസിയാണ്. മാതാവ് : നബിസ ബീവി, ഭാര്യ: ഷക്കില , മക്കൾ : ഷഹിൻ, ഷാഹിന,
മരുമകൻ : ഷാനവാസ്. കബറടക്കം നാളെ രാവിലെ 9 മണിക്ക് വെളുത്തമണൽ ജമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles