മൂവാറ്റുപുഴ ; മണിപ്പൂർ കലാപത്തിനെതിരെ മൂവാറ്റുപുഴയിൽ സാംസ്കാരിക പ്രതിരോധം സംഘടിപ്പിച്ചു. നാസ് ഫൈൻ ആർട്സ് സൊസ്സെറ്റിയുടെ നേതൃത്വത്തിൽ നാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഡോക്ടർ വിൻസെന്റ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.എ. അബ്ദുൽ റസ്സാക്ക് ഉദ്ഘാടനം ചെയ്തു. ഡോ. എ.എസ്.ഐസക്ക് സ്വാഗതം പറഞ്ഞു. ജോസ്കുട്ടി. ജെ. ഒഴുകയിൽ, പായിപ്ര കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്കാരിക കലാരംഗത്തെ നൂറോളം പേർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
കുക്കി ക്രൈസ്തവർക്കെതിരെ മണിപ്പൂരിൽ വംശഹത്യയാണ് നടക്കുന്നതെന്നും കലാപം അടിച്ചമർത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതായും പ്രതിഷേധ സംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു. മണിപ്പൂർ കലാപത്തിലെ വേദന പങ്കിടുന്ന കവിത ചൊല്ലിയാണ് ഉദ്ഘാടനം നിർവഹിച്ചത്.