Friday, November 1, 2024

Top 5 This Week

Related Posts

കേരളം ഭരിക്കുന്നത് ജനങ്ങൾ വെറുക്കുന്ന സർക്കാർ : മാത്യൂ കുഴൽനാടൻ

മുവാറ്റുപുഴ : ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങൾ ഏറ്റവും വെറുത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മാത്യൂ കുഴൽനാടൻ എംഎൽഎ. ജനങ്ങളുടെ വികാരം സർക്കാരിന് എതിരാണ്. അതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും നിരന്തരമായി വ്യാജ കേസുകൾ സൃഷ്ടിക്കപ്പെടുന്നത്. മുവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.

എല്ലാവരും നിശബ്ദരാകണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും സർക്കാർ വേട്ടയാടുന്നത് നിഷ്‌കളങ്കമായി കാണുവാൻ സാധിക്കില്ല. ഒരു വിജിലൻസ് കേസ് കാണിച്ചു പ്രതിപക്ഷ നേതാവിനെ വിരട്ടാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ വിഡ്ഢിത്തമാണ്. നാല് കൊല്ലം മുൻപ് നടന്ന സംഭവത്തെ അടിസ്ഥാനമാക്കി കെപിസിസി പ്രസിഡന്റിനെതിരെ ഇപ്പോൾ കേസ് എടുത്തത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഹൈക്കോടതി പോലും ഈ കേസിനെ സംബന്ധിച്ച് രൂക്ഷമായ വിമർശനമാണ് സർക്കാരിനെതിരെ നടത്തിയത്. സ്വന്തം പർട്ടിയിലെയും മുന്നണിയിലെയും നേതാക്കളുടെ അഴിമതികൾ പിണറായി വിജയൻ മൂടിവെക്കുന്നത് അദ്ദേഹത്തിന്റെ കൈകൾ ശുദ്ധമല്ലാത്തത് കൊണ്ടാണെന്നും എംഎൽഎ ആരോപിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ആലുവയിൽ അഞ്ച് വയസുള്ള ഒരു കുഞ്ഞിനെ പോലീസ് സംവിധാനം ബലി നൽകുകയായിരുന്നു. സംസ്ഥാനത്ത് മദ്യ, ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടമാണ്. ബാക്ക് സീറ്റ് ഡ്രൈവിംഗ് ആണ് അഭ്യന്തര വകുപ്പിൽ നടക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

ഓൺലൈൻ മാധ്യമങ്ങൾക്ക് സിപിഎം ഫണ്ട്

പ്രതിപക്ഷ നേതാവിനെതിരെ സംസാരിക്കാനും വ്യാജ വാർത്തകൾ നൽകാനും നിരവധി ഓൺലൈൻ മാധ്യമങ്ങൾക്ക് സിപിഎം ഫണ്ട് നൽകിയിട്ടുണ്ടെന്ന് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ ആരോപിച്ചു. പ്രതിപക്ഷത്തെ ആക്രമിക്കുക എന്നത് മാത്രമാണ് ഇത്തരം തട്ടിക്കൂട്ട് വ്‌ലോഗർമാർക്ക് നൽകിയിരിക്കുന്ന അജണ്ട. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരുമെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.

മുവാറ്റുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും പ്രകടനമായിട്ടാണ് മാർച്ച് തുടങ്ങിയത്. സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് കെട്ടി മാർച്ച് പോലീസ് തടഞ്ഞു. നിശ്ശബ്ദരാകില്ല ഞങ്ങൾ എന്ന മുദ്രാവാക്യം വിളിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോൺ പ്രതിഷേധ സമരത്തിൽ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എ മുഹമ്മദ് ബഷീർ, അഡ്വ. വർഗീസ് മാത്യു, യുഡിഎഫ് ചെയർമാൻ കെ.എം സലിം, ഡിസിസി വൈസ് പ്രസിഡന്റ് കെ.എം പരീത്, നഗരസഭാ ചെയർമാൻ പി.പി എൽദോസ്, വൈസ് ചെയർപേഴ്‌സൺ സിനി ബിജു, കബീർ പൂക്കടശേരി, മുഹമ്മദ് റഫീഖ്, ഹിപ്‌സൻ അബ്രഹാം, കെ.ഒ ജോർജ്, കെ.കെ ഉമ്മർ, പി.എം അബൂബക്കർ, ഷിബു ജോസ്, മാത്യൂസ് വർക്കി, ഷെൽമി ജോൺസൻ, കെ.പി ജോയി, സാബു പി വാഴയിൽ, അബ്രഹാം തൃക്കളത്തൂർ, ജോയ്സ് മേരി ആന്റണി, മുഹമ്മദ് റഫീഖ്, ജിക്കു വർഗീസ്, മിനി എൽദോ, രജിത പി, അഡ്വ. സനിതാ, കെ.എം അബ്ദുൾ സലാം, എസ് മജീദ്, കെ.എസ് കബീർ, വി.വി ജോസ്, കെ.എം പരീത്, പി.എം അസ്സീസ്, പി പി ജോളി, ജെറിൻ ജേക്കബ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles