Friday, November 1, 2024

Top 5 This Week

Related Posts

സൗദിയിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടവും നടപ്പിലാക്കുന്നു

സൗദിയിൽ സ്വദേശിവത്കരണം പൂർണതിയിലേക്കു നീങ്ങുകയാണ്. ഏഴ് തൊഴിൽ മേഖലകളിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തിലായി. ഭക്ഷണശാലകളിലും ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ, അക്കൗണ്ടിങ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, കസ്റ്റമർ അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ ഇനി ് മുതൽ 100% ശതമാനം സ്വദേശികളാവും. കൂടാതെ ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ഡിപ്പാർട്ട്മെന്റ് മാനേജർ എന്നീ തസ്തികകളിൽ 50% ശതമാനം സൗദിവൽക്കരണം നടപ്പിലാക്കാനും നിർദേശമുണ്ട്. 300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള എല്ലാ കാറ്ററിങ് സ്റ്റോറുകൾക്കും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള സൂപ്പർമാർക്കറ്റുകൾക്കുമാണ് സൗദിവൽക്കരണം ബാധകമാകുക.

ബോഡി കെയർ ടൂളുകൾ, ഡിറ്റർജന്റുകൾ, പ്ലാസ്റ്റിക്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. ഇതോടെ മലയാളികളുടെ അവശേഷിക്കുന്ന തൊഴിൽ അവസരംകൂടി നഷ്ടപ്പെടും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles