ഒമാനിൽ തറാവീഹ് നിസ്‌കാരത്തിന് അനുമതി നൽകി. മത, രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് തറാവീഹ് നിസ്‌കാരത്തിനു വിശ്വാസികൾക്ക് അവസരം ലഭ്യമാകുന്നത്. എൻഡോവ്‌മെൻറ കാര്യമന്ത്രി അബ്ദുല്ല ബിൻ മുഹമ്മദ് അൽ സൽമിയാണ് ഇത് സംബന്ധിച്ച ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ് റമദാനിൽ രാത്രികാല ലോക് ഡൗണും നിലവിലുണ്ടായിരുന്നതിനാൽ പള്ളികളിൽ പ്രവേശനം ഉണ്ടായിരുന്നില്ല.
എന്നാൽ സമൂഹ ഇഫ്താറുകൾക്ക് അനുമതി കൊടുക്കുമോയെന്ന് തീരുമാനമായിട്ടില്ല. ദുരന്ത സാഹചര്യങ്ങൾ നീങ്ങിയതോടെ പള്ളികൾ മുൻകാലത്തേപോലെ സജീവമാകുന്നതിനുളള ഒരുക്കത്തിലാണ്.