Friday, November 1, 2024

Top 5 This Week

Related Posts

മൈക്കിൽ കേസില്ല ; തലയൂരി മുഖ്യമന്ത്രിയും പോലീസും

കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ കേസ് രജിസ്ത്രർ ചെയ്തത് മൈക്കും ആംപ്ലിഫയറും കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായതോടെ തുടർ അന്വേഷണം വേണ്ടെന്ന് ഡിജിപി ഉത്തരവിട്ടു. പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ട് നടപടികൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക്കിൽ ബോധപൂർവം തകരാർ ഉണ്ടാക്കിയതാണോയെന്ന സംശയത്തിലാണ് ചൊവ്വാഴ്ച അന്വേഷണം ആരംഭിച്ചതെന്നാണ് പോലീസ് വിശദീകരണം. ഇതിന്റെ ഭാഗമായി പരിശോധനയ്ക്ക് എടുത്തിരുന്നു. ആരുടെയും പേരിൽ കേസെടുത്തിരുന്നില്ലെന്നും ഡിജിപി അറിയിച്ചു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിൽ ചെറിയ പ്രശ്‌നമുണ്ടായി. അതിന്റെ സാങ്കേതിക വശം പരിശോധിക്കേണ്ടിയിരുന്നുവിഐപികൾ പങ്കെടുക്കുന്ന പരിപാടികളിൽ മൈക്കിന് ഇത്തരത്തിൽ തകരാറുണ്ടാകില്ലെന്നും സാങ്കേതിക പരിശോധനകൾക്കു വേണ്ടി മാത്രമാണ് കേസെടുത്തതെന്നും തിരുവനന്തപുരം സിറ്റി ഡിസിപി വി അജിത്തും വിശദീകരിക്കുന്നു. പൊലീസ് കൊണ്ടുപോയ മൈക്കും മറ്റ് ഉപകരണങ്ങളും മടക്കികിട്ടിയതായി മൈക്ക് സെറ്റ് ഉടമ രഞ്ജിത് പറഞ്ഞു.

എന്നാൽ സംസാരിക്കുമ്പോൾ മൈക്ക് ഹൗളിങ് സംഭവിച്ചതിൽ എഫഐആർ രജിസ്ത്രർ ചെയ്ത് അന്വേഷണം ആരംഭിച്ചതും, െൈമക്കും ആംപ്ലിഫയറും കസ്റ്റഡിയിലെടുത്തതും കടുത്ത വിമർശനമാണ് ഉയർത്തിയത്. തിരക്കിനിടയിൽ ആരോ തട്ടിയപ്പോൾ നോബിൽ വയർ ലൂസായതാണ് ഹൗളിങ് സംഭവിച്ചത്്്. ഇത് ഉടൻ പരിഹരിക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ പൊതുവെ സംഭവിക്കുന്നതുമാണ്.

കേസ് വിവരം പുറത്തായതോടെ പ്രതിപക്ഷവും വിവിധ രാഷ്ട്രീയ നേതാക്കളും നടപടിയെ പരിഹസിച്ച് രംഗത്ത് വന്നു. മൈക്ക് സെറ്റിന് സാങ്കേതിക തകരാറുണ്ടായതിനെ ആസൂത്രിതമെന്നു ആരോപിച്ച് സ്വമേധയാ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴ്ന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. പറഞ്ഞു. ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പോലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരൻ പറഞ്ഞു. പിണറായി വിജയനെ സുഖിപ്പിക്കാൻ കിട്ടുന്ന ഒരവസരവും കേരള പോലീസ് കളഞ്ഞുകുളിക്കില്ല. യഥാരാജാ തദാ പ്രജാ എന്ന മട്ടിലാണ് പോലീസ് പ്രവർത്തിക്കുന്നതായിരുന്നു കെ.സുധാകരന്റെ പരിഹാസം.

ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംബ്ലിഫയർ! ഇത്രയും വിചിത്രമായ കേസ് രാജ്യത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ? ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ ഇങ്ങനെ കൊല്ലരുത്.
മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ, ആരാണ് ഓഫീസിൽ ഇരുന്ന് ഇത്തരം കേസെടുപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles