Saturday, December 28, 2024

Top 5 This Week

Related Posts

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് 30 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ചു.

കരുനാഗപ്പള്ളി :താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് അനുവദിക്കുന്നതിനായി
നിരവധി തവണ കത്തിലൂടെയും നേരിട്ടും, നിയമസഭയിൽ സബ്മിഷനായും മന്ത്രിയോട്ആശുപത്രിയിൽവച്ചു ചേർന്ന പൊതുയോഗത്തിൽ വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്ന് മന്ത്രി ബ്ലഡ്‌ ബാങ്ക് ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും .ബ്ലഡ്‌ ബാങ്കിന്റെ ഉപകരണങ്ങൾക്കും, അനുബന്ധ ചിലവുകൾക്കും എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു
ബ്ലഡ്‌ ബാങ്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ തല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത ആഴ്ച ആശുപത്രി സന്ദർശിക്കുമെന്നും എം എൽ എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles