Friday, November 1, 2024

Top 5 This Week

Related Posts

ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് മൂവാറ്റുപുഴ പൗരാവലി

മുവാറ്റുപുഴ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് മൂവാറ്റുപുഴ പൗരാവലിയുടെ നേതൃത്വത്തില്‍ മൗനജാഥയും യോഗവും ചേര്‍ന്നു. മുവാറ്റുപുഴ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു ആരംഭിച്ച മൗനജാഥ മുനിസിപ്പല്‍ ് ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട നൂറുകണക്കിനുപേര്‍ പരിപാടിയില്‍ പങ്കെടുത്തു.

താന്‍ ഉള്‍പ്പെടെയുള്ള യുവാക്കളെ കോണ്‍ഗ്രെസ് പാര്‍ട്ടിയില്‍ പ്രോത്സഹിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. പറഞ്ഞു. നാളിതുവരെ കേരളം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ വിലാപയാത്രയാണ് അദ്ദേഹത്തിന് ജനം നല്‍കിയത്. ചെറിയ ചെറിയ നന്മകളിലൂടെയാണ് അദ്ദേഹം ജനങ്ങളുടെ ഇടയില്‍ സ്ഥാനം പിടിച്ചതെന്നും അദ്ദേഹം ഓര്‍മിച്ചു. മൂവാറ്റുപുഴക്ക് ഏറെ വികസന നേട്ടങ്ങള്‍ സമ്മാനിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ അനുസമരിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോണ്‍ അനുസ്മരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ബാബു പോള്‍,മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്, സി പി എം നേതാവ് എം ആര്‍ പ്രഭാകരന്‍,മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുള്‍ മജീദ്, ബി ജെ പി പ്രസിഡന്റ് അരുണ്‍ മോഹന്‍,നിര്‍മല സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം എന്‍ എസ് എസ് പ്രസിഡന്റ് , ശ്യാം ദാസ്,എസ് എന്‍ ഡി പി സെക്രട്ടറി പി എന്‍ പ്രഭ,സി പി ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കല്‍, മേള പ്രസിഡന്റ് സുര്‍ജിത് എസ്സ്‌തോസ് കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. ഷൈന്‍ ജേക്കബ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സനിത, കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന സെക്രട്ടറി റെജി പി. ജോര്‍ജ്ജ്,എന്‍ സി പി പ്രസിഡന്റ് വില്‍സണ്‍ നെടുംകല്ലേല്‍, തൗഫിക്ക് മൗലവി, നസീര്‍ അലിയാര്‍, ജിബിന്‍ റാത്തപ്പിള്ളി യു ഡി എഫ് ചെയര്‍മാന്‍ കെ എം സലിം, കെ പി സി സി അംഗം എ മുഹമ്മദ് ബെഷീര്‍,അഡ്വ വര്‍ഗീസ് മാത്യു, പി എം ഏലിയാസ്,മാത്യൂസ് വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles