മൂവാറ്റുപുഴ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.ജി. രാധാകൃഷ്ണന്‍ കോണ്‍ഗ്രസ് ഐ തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണപ്രകാരം പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസിലെ പ്രൊഫ. ജോസ് അഗസ്റ്റിന്‍ രാജിവച്ച ഒഴിവിലാണ് രാധാകൃഷ്ണനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ബ്‌ളോക്ക് പഞ്ചായത്ത് ഹാളില്‍ തിരഞ്ഞെടുപ്പില്‍ ആര്‍.ഡി.ഒ പിഎന്‍. അനി വരണാധികാരിയായിരുന്നു. കെ.ജി. രാധാകൃഷ്ണന് ഏഴ് വോട്ടും എതിരായി മത്സരിച്ച സിപിഎമ്മിലെ ഒ.കെ. മുഹമ്മദിന് ആറ് വോട്ടും ലഭിച്ചു. ബിഡിഒ എം.ജി. രതി സഹ വരണാധികാരിയായിരുന്നു.
ബ്‌ളോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ വൈസ്പ്രസിഡന്റ് സാറാമമ ജോണ്‍ അദ്ധ്യക്ഷയായിരുന്നു, മാത്യുകുഴല്‍നാടന്‍ എംഎല്‍എ, മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍, ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സാബുജോണ്‍, സുഭാഷ് കടയ്‌ക്കോട്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ കെ.എം. സലിം, പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യൂസ് വര്‍ക്കി, ഒ.പി. ബേബി, ആന്‍സി ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ മേഴ്‌സി ജോര്‍ജ്. ബെസ്‌ററിന്‍ ചേറ്റൂര്‍, റീന സജി, മുന്‍ പ്രസിഡന്റ് പ്രൊഫസര്‍ ജോസ് അഗസ്റ്റിന്‍, ജോളി ജോര്‍ജ്, ജോര്‍ജ് തെക്കുംപുറം, എം.കെ. അനില്‍കുമാര്‍, പായിപ്ര കൃഷ്ണന്‍, നിസ ഷാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.ജി. രാധാകൃഷ്ണന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ എത്തി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.ജി. രാധാകൃഷ്ണന്‍ ആവോലി ഡിവിഷനില്‍നി്ന്നുള്ള ബ്‌ളോക്ക് പഞ്ചായത്ത് അംഗമാണ്. രണ്ടാം തവണയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗമാകുന്നത്്. നിലവില്‍ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാണ്. ഭാര്യ പ്രിയ നാരായണന്‍ വാരപ്പെട്ടി ഗവ, ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപികയാണ്. മക്കള്‍ : ദേവ നന്ദ, ഗൗതം കൃഷ്ണ (വിദ്യാര്‍ഥികള്‍ )
ബ്ലോക്ക് പഞ്ചായത്തില്‍ നൂതന പദ്ധതികള്‍ നടപ്പിലാക്കും
ബ്ലോക്ക്് പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സമഗ്ര വികസനം നടപ്പിലാക്കുമെന്ന് പ്രസിഡന്റായി ചുമതലയേറ്റ കെ.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് മിശ്ര കൃഷ്ിയെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്നാക്ക- ദളിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ തൊഴില്‍ സംരഭത്തിനു സഹായം ചെയ്യുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.