Thursday, December 26, 2024

Top 5 This Week

Related Posts

സൊറിയാസിസ് ബാധിച്ച് ക്ഷേത്ര പരിസരത്ത് കഴിഞ്ഞ വ്യദ്ധനെ അഭയകേന്ദ്രത്തിൽ എത്തിച്ചു.

സൊറിയാസിസ് ബാധിച്ച് അലഞ്ഞ് തിരിഞ്ഞ വൃദ്ധനെ അഭയകേന്ദ്രത്തിൽ എത്തിച്ചു.

കരുനാഗപ്പള്ളി:പടനായർകുളങ്ങര ക്ഷേത്ര പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന രവീന്ദ്രൻ(70)നെ ജീവകാരുണ്യപ്രവർത്തകൻ
സിദ്ധിഖ് മംഗലശേ
രിയുടെനേതൃത്വത്തിൽചെങ്ങന്നൂർ, പുലിയൂർ, കാൽവരി അഭയ കേന്ദ്രത്തിൽ എത്തിച്ചു.
രവിന്ദ്രന്റെ ദയനിയാവസ്ഥ സി. ആർ മഹേഷ് എം .എൽ എ സിദ്ധിക്ക് മംഗലശ്ശേരിയെ അറിയിച്ചതിനെ തുടർന്ന് അളിനെകണ്ടെത്തികരുനാഗപ്പള്ളി പോലിസിൽ മുമ്പാകെ ഹാജരാക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ശരീരമാസകലം സൊറിയാസിസ് ബാധിച്ചതിനെ തുടർന്ന്താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ആശുപത്രിയിൽ നിന്നുള്ള
രേഖകളുമായി രവിന്ദ്രനെ ആശുപത്രി സൂപ്രണ്ട് ഡോ: തോമസ് അൽഫോൺസ് സിദ്ധിഖ് മംഗലശേരിക്ക് കൈമാറി . കലാം വടക്കുംതല , ചുളുർ ഷാനി, അനിയൻ നാരായണൻ , സുബി കൊതിയൻ സ്, നെറ്റിയാട്ട് റാഫി , കുടുംബശ്രീ റിസിസ്റ്റോഴ്സ് പേഴ്സൺ നിർമല , വള്ളികുന്നം റഫീക്ക, സുമൻമിത്ത് മിഷ, എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles