Thursday, January 9, 2025

Top 5 This Week

Related Posts

ആർട്ടിസ്റ്റ് നമ്പൂതിരി (98) വിടവാങ്ങി

മലപ്പുറം: അതുല്യ കലാ പ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി (98) വിടവാങ്ങി . കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച അർധരാത്രി 12.21നായിരുന്നു കെ.എം. വാസുദേവൻ നമ്പൂതിരിയെന്ന കേരളത്തിന്റെ രാജാരവിവര്മ്മയുടെ അന്ത്യം. വെള്ളിയാഴ്ച രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം നടക്കും. അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.

തകഴി, എംടി, ഉറൂബ്, വികെഎൻ,എസ്.കെ പൊറ്റെക്കാട്ട്, തുടങ്ങി മലയാളത്തിലെ നിരവധി സാഹിത്യ സൃഷ്ടികൾക്ക്് തന്റെ വരകളിലൂടെ കൂടുതൽ മികവ് നൽകിയ നമ്പൂതിരി ഇതോടെ പ്രശ്‌സ്തിയിലേക്ക് ഉയർന്നു. രേഖാ ചിത്രങ്ങളെന്ന ചിത്രരചനാ സമ്പ്രദായത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയ നമ്പൂതിരി ശിൽപകലയിലും ചലച്ചിത്രകലയിലും സാഹിത്യത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

1925 സെപ്റ്റംബർ 13ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കരുവാട്ടു മനയിൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് നമ്പൂതിരിയുടെ ജനനം. കുട്ടികാലത്തു തന്നെ ക്ഷേത്രശിൽപങ്ങളുടെ സ്വാധീനം കൊണ്ട് വരയിലും വാർപ്പിലും തത്പരനായി. ചെന്നൈ ഗവൺമെന്റ് ഫൈൻ ആർട്‌സ് കോളജിൽനിന്ന് ലളിത കലയിലും അപ്ലൈഡ് ആർട്‌സിലുമായി രണ്ട് ഡിപ്ലോമകൾ നമ്പൂതിരി നേടി. കെ.സി.എസ് പണിക്കരുടെ ചോളമണ്ഡൽ കലാഗ്രാമത്തിലും പരിശീലനം നേടി.

1960ൽ മാതൃഭൂമിയിയിൽ ആർടിസ്റ്റായി ജോലിയിൽ പ്രവേശിച്ചു.. കലാകൗമുദി, ് മലയാളം വാരികയിലും ജോലി നോക്കിയിട്ടുണ്ട്്്. രണ്ടു തവണ കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്നു ജി. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിൽ കലാസംവിധാനം നിർവഹിച്ച നമ്പൂതിരിക്ക് 1974ൽ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ലളിതകലാ അക്കാദമി 2001ൽ ആരംഭിച്ച രാജാരവിവർമ പുരസ്‌കാരം 2003ൽ നേടി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles