Friday, January 3, 2025

Top 5 This Week

Related Posts

സംസ്ഥാനത്ത്‌ കാലവർഷ ദുരന്തം വ്യാപകം ; മരണം ഒമ്പത്

സംസ്ഥാനത്ത് തീവ്രമഴയാണ് തുടരുന്നത്. മരണം ഒമ്പതായി. . ഇന്നലെ കൊടുങ്ങല്ലൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. ജിസുനാണ് മരിച്ചത്. കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് താഴത്ത് ഹൌസിൽ ബഷീർ ആണ് മരിച്ചത്. ആലപ്പുഴ തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞ് ബീഹാർ സ്വദേശി രാജ്കുമാർ എന്നയാൾ മരിച്ചു. . ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർക്കുട്ടി, പാംബ്ല , മൂന്നാർ ഡാമുകൾ തുറന്നു, മുതിരപ്പുഴ, പെരിയാർ മണിമലയാർ, മീനച്ചിൽ ആറുകളുടെ തീരങ്ങളിൽ ജാഗ്രത; കണ്ണൂർ പഴശി അണക്കെട്ട് തുറന്നു. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ മൂവാറ്റുപുഴയാറിലെ ജലനിരപ്പും ഉയർന്നു.

കനത്ത മഴയെത്തുടർന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻനിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല. മലപ്പുറത്ത് പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ചാലക്കുടിയേയും ആളൂരിനേയും വിറപ്പിച്ച മിന്നൽചുഴിയിൽ വ്യാപക നാശം. നിരവധി വീടുകളും കൃഷ്ിയിടങ്ങളം നശിച്ചു. മലപ്പുറം ജില്ലയിൽ വ്യാപക മണ്ണിടിച്ചിൽ. പൊന്നാനിയൽ കടലാക്രമണം ജനം ദുരിതത്തിലാണ്. കൊണ്ടോട്ടി, ഏറനാട്, തിരൂരങ്ങാടി, തിരൂർ താലൂക്കുകളിലായി 13 വീടുകൾ തകർന്നു.
എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം ശ്ക്തമാണ്. കണ്ണമാലി, നായരമ്പലം പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമായതോടെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നായരമ്പലം വെളിയത്താംപറമ്പിലെ ഇരുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. കണ്ടക്കടവ് മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളിൽ റോഡിലും വീടുകളിലേക്കും വെള്ളം കയറി. പെരിയാർ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രവും മുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles