Friday, November 1, 2024

Top 5 This Week

Related Posts

കാലാവസ്ഥ ദുരന്തം നേരിടാൻ ; എറണാകുളം ജില്ലയിൽ പോലീസ് എമർജൻസി റെസ്‌പോൺസ് ടീം

കൊച്ചി : കാലവസ്ഥാ കേന്ദ്രങ്ങളുടെ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഒരുക്കങ്ങളായി. ഇതിൻറെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് മൺസൂൺ കൺടോൾ റൂമിൻറെ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

ഇത് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും. സ്റ്റേഷനുകളിലെ സംവിധാനങ്ങൾ ഇതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. വെള്ളം കയറുന്നു എന്ന അവസ്ഥയുണ്ടായാൽ നേരിടുന്നതിന് ജില്ലാ പോലിസ് ആസ്ഥാനത്ത് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിൽ എമർജൻസി റെസ്‌പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. സ്റ്റേഷനുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. മുൻ വർഷത്തെ സാഹചര്യങ്ങൾ പരിശോധിച്ച് വെള്ളം കയറാവുന്ന പ്രദേശങ്ങളുടെയും അവരെ മാറ്റിപ്പാർപ്പിക്കേണ്ട കേന്ദ്രങ്ങളുടേയും പട്ടിക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് തയാറാക്കി. എമർജൻസി ലൈറ്റ്, പമ്പ് സെറ്റ്, ടോർച്ച്, ലൈഫ് ജാക്കറ്റ്, അസ്‌ക്കാ ലൈറ്റ്, വടം എന്നിവ ഒരുക്കിയിട്ടുണ്ട്.

മഴക്കാലത്ത് ജലാശയങ്ങളുടെ സമീപത്ത് നിന്നുള്ള സെൽഫിയെടുക്കൽ ഒഴിവാക്കുക. ഒഴുക്കും, ചുഴിയും വർധിക്കുന്ന സാഹചര്യങ്ങളിൽ പുഴയിലിറങ്ങരുത്. വാഹനങ്ങൾ നിരത്താലിറക്കുമ്പോഴും സൂക്ഷിക്കുക. മഴക്കാല മോഷ്ടാക്കൾക്കെതിരെ ജാഗ്രത പുലർത്തുക. മഴയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.പി വിവേക് കുമാർ പറഞ്ഞു. കൺട്രോൾ റൂം നമ്പർ : 9497 980500.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles