Thursday, December 26, 2024

Top 5 This Week

Related Posts

ജനിൻ അഭയാർഥി കാംപിൽ ഇസ്രയേൽ ആക്രമണം ; എട്ട് പേർ കൊല്ലപ്പെട്ടു

ഫലസ്തീനിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. . ഏഴുപേർ ജെനിൽ അഭയാർഥി ക്യാമ്പിലും ഒരാൾ റാമല്ലയിലുമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് ജെനിൻ അഭയാർഥിക്യാമ്പിൽ വ്യോമാക്രമണം നടന്നത്. റാമല്ലയിൽ ചെക്ക് പോസ്റ്റിന് സമീപം തലക്ക് വെടിയേറ്റാണ് ഒരാൾ കൊല്ലപ്പെട്ടത്. മരിച്ചവരുടെ പേരുവിവരം ഫലസ്തീൻ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്്്.

നൂർ എഡിൻ ഹുസാം മർഷൂദ്, 16
മജ്ദി അരരാവി, 17
അലി ഹാനി അൽ-ഗൗൾ, 17
ഹുസാം മുഹമ്മദ് അബു ദെയ്‌ബെ, 18 വയസ്സ്
ഓസ് ഹാനി ഹനൂൻ, 19
സമീഹ് ഫിറാസ് അബു അൽ-വഫ, 20
അഹമ്മദ് മുഹമ്മദ് അമീർ, 21
മുഹമ്മദ് മുഹന്നദ് അൽ ഷാമി, 23

ഏകദേശം 17,000 പേർ താമസിക്കുന്ന അഭയാർഥി ക്യാമ്പാണ് ജെനിൻ. വ്യോമാക്രമണത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി, വെള്ളം, എന്നിവയുടെ വിതരണവും മുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles