കൊച്ചി : മറുനാടൻ ഷാജൻ സ്കറിയയുടെ ഓഫീസുകളിൽ വ്യാപക റെയ്ഡ്. ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തി. ഏതാനും ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി വിവരം. ജീവനക്കാരുടെ ഫോണുകളും ലാപ്പ് ടോപ്പും പൊലീസ് പിടിച്ചെടുത്തു
ഒളിവിലുള്ള ഷാജനെ കണ്ടെത്തുന്നതിനാണ് ് റെയ്ഡ്. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് ജീവനക്കാരുടെ വീടുകളിലും റെയ്ഡ് പരിശോധന നടത്തി. കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന നടക്കുന്നത്.
തിരുവനന്തപുരത്ത് ജീവനക്കാരുടെ വീടുകളിലും പോലീസ് എത്തി.
ഷാജൻ സ്കറിയയുടെ എരുമേലിയിലെ വീട്ടിലും പോലീസ് റെയ്ഡി നടത്തി.
പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ചാർജ് ചെയ്ത കേസിൽ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പ്രതിയെ കണ്ടെത്തുന്നതിനു വ്യാപക പരിശോധന ആരംഭിച്ചിരിക്കുന്നത്. ആഴ്ചകളായി ഷാജൻ സ്കറിയ ഒളിവിലാണ്. പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഷാജൻ സ്കറിയ ജാമ്യം തേടി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട് .