Tuesday, December 24, 2024

Top 5 This Week

Related Posts

തല ‘സ്ഥാനം മാറാതിരിക്കാൻ’ ഹെൽമെറ്റ് തലയിൽ തന്നെ വയ്ക്കണേ

കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡൻ എം.പി യുടെ സ്വകാര്യബില്ല് ചർച്ച കേരളത്തിൽ ചൂടുപിടിക്കുകയും, ഇതുമായി ബന്ധപ്പെട്ട്് സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകളും നിറയുമ്പോൾ കേരള പോലീന്റെ് ഹെൽമറ്റ് ബോധവത്കരണ പോസ്റ്റർ രസകരമായ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്. തല ‘സ്ഥാനം മാറാതിരിക്കാൻ’ ഹെൽമെറ്റ് വച്ചാൽ മതിയെന്നാണ് പൊലീസിന്റെ പോസ്റ്റർ. ഇതോടെ തലസ്ഥാന മാറ്റം വിവാദം സോഷ്യൽ മീഡിയയിൽ ഹെൽമെറ്റ് ബോധവൽക്കരണത്തിന് ഉപയോഗപ്പെടുത്തിയിരിക്കുകയാണ് പൊലീസ്.

തല മുഖ്യം ബിഗിലെ.. ഹെൽമെറ്റും എന്ന കുറിപ്പോടെയുളള തല ‘സ്ഥാനം മാറാതിരിക്കാൻ’ ഹെൽമെറ്റ് തലയിൽ തന്നെ വയ്ക്കണേ എന്നാണ് പോസ്റ്ററിലൂടെ ഉപദേശിക്കുന്നത്. പോസ്റ്റർ പോസ്റ്റ് ചെയ്ത മണിക്കൂർകൾക്കകം നൂറികണക്കിനു കമന്റും ഷെയറുമാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles