Saturday, November 2, 2024

Top 5 This Week

Related Posts

ചീഫ് സെക്രട്ടറിയായി ഡോ.വി. വേണുവും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബും ചുമതലയേറ്റു

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി. വേണുവും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബും ചുമതലയേറ്റു. ദർബാർ ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. യഥാക്രമം വി.പി ജോയിയും അനിൽകാന്തും വിരമിച്ച സ്ഥാനത്തേക്കാണ് ഇരുവരും നിയമിതരായത്. സംസ്ഥാനത്തെ 48 -ാം മത് ചീഫ് സെക്രട്ടറിയാണ് ഡോ.വി. വേണു.

നിലവിൽ ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായിരുന്നു. .റീ ബിൽഡ് കേരള ഇൻഷ്യേറ്റിവിൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള ടൂറിസം ഡയറക്ടർ, ് ടൂറിസം വകുപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ്.ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവൽ മാർട്ടായ കേരള ട്രാവൽ മാർട്ട് വേണുവിൻറെ ആശയമാണ്. ടൂറിസം മന്ത്രാലയത്തിന്റെ ‘ഇൻക്രെഡിബിൾ ഇന്ത്യ’ കാമ്പെയ്ൻ ആവിഷ്‌കരിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട്, കൺസർവേഷൻ ആൻഡ് മ്യൂസിയോളജിയിൽ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1990 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്. ് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം ഡയറക്ടർ ജനറലായിരിക്കെയാണ്് ഡിജിപിയായി നിയമിതനായത്. വയനാട്, കാസർഗോഡ്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടൻറ് ആയും പ്രവർത്തിച്ചു. ഗവർണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷൻറെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാഡമിയിൽ അസിസ്റ്റൻറ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂർ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയൻ എന്നിവിടങ്ങളിൽ ഐ.ജി ആയിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles