മൂവാറ്റുപുഴ : നായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് കേരള ലൈസ്റ്റോക്ക് ഇൻസ്പെക്ടസ് യൂണിയൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം അനിമൽ ഷെൽട്ടർ തെരുവ് നായ്ക്കളുടെ ഓർഫനേജ് എടുക്കൽ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളുടെയും എൻജിഒകളുടെയും മൃഗസ്നേഹികളുടെ സംഘടനകളും ആയി ചേർന്ന് ഒരു മാസ്റ്റർ പ്ലാൻ രൂപീകരിക്കണം എന്ന് കേരള ലൈസ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് എറണാകുളം ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു
ജില്ലാ കൺവെൻഷൻ കെ .എൽ .ഐ യു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ. കൃഷണകുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് എൽദോസ് മാത്യു അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അബ്ദുൽ സലീം പി വി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം രാജു .ആർ നന്ദി രേഖപ്പെടുത്തി ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം എ അനൂപ് കെ എൽ . ഐ.യു സംസ്ഥാന സെക്രട്ടറി ജി. അരുൺകുമാർ സംസ്ഥാന ട്രഷറർ എ .സി രാജേഷ് സെക്രട്ടറിയേറ്റ് വി ആർ ബൈജു സംസ്ഥാന കമ്മറ്റി അംഗം എൽസൺ ജില്ലാ ട്രഷറർ ഷിബി ജോർജ് എന്നിവർ സംസാരിച്ചു.
വനിതാ കൺവെൻഷൻ ജോയിന്റ്കൗൺസിൽ സെക്രട്ടേറിയറ്റ് അംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തുസംസ്ഥാന വനിതാ കമ്മിറ്റി അംഗം ഇ പി പ്രവിത അധ്യക്ഷത വഹിച്ചു സംഗീത സ്വാഗതവും ലതാ വി. ജി നന്ദിയും രേഖപ്പെടുത്തി ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ .കെ ശ്രീജേഷ് മുഖ്യപ്രഭാഷണം നടത്തി കെ എൽ യു സംസ്ഥാന കമ്മിറ്റി അംഗം ജൈനമ ജോസഫ് എന്നിവർ സംസാരിച്ചു
ഭാരവാഹികളായി പ്രസിഡൻറ് വിനീത പി .കെ വൈസ് പ്രസിഡണ്ട് സാലി പോൾ സെക്രട്ടറി ലത വി .ജി ജോയിൻ സെക്രട്ടറി ഷിബി ഇ.വിഎന്നിവരെ തിരഞ്ഞെടുത്തു