മൂവാറ്റുപുഴ : ആരോഗ്യരംഗത്തെ മുന്നേറ്റത്തിന് പൊതുജന സഹകരണം അത്യാവിശ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. ൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി
ഭിന്നശേഷി രംഗത്തുള്ള മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അത് മാതൃകയാക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.
പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചു നിര്‍മിക്കുന്ന ലബോറട്ടറിയുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കോവിഡ് സേവനങ്ങള്‍ക്ക് ഉഷാകുമാരിയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു ഡോക്ടര്‍ മാത്യു കൂഴലനാടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ജോസ് അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു
അഡീഷണല്‍ ഡിഎംഒ ഡോക്ടര്‍ ആശ, ഡി പി എം ഡോക്ടര്‍ രോഹിണി ,ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സാറാമ്മ ജോണ്‍. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ്ഖാന്‍, വികസന കാര്യ സമിതി അധ്യക്ഷ രമ രാമകൃഷ്ണന്‍, ക്ഷേമകാര്യ സമിതി അധ്യക്ഷ മേഴ്‌സി, ബ്ലോക്ക് മെമ്പര്‍മാരായ ബസ്റ്റിന്‍ ചേറ്റൂര്‍,കെ ജി രാധാകൃഷ്ണന്‍, അഡ്വക്കേറ്റ് സിനി ഷൈമോന്‍, ജോസി ജോളി, സിബിള്‍ സാബു, സുനിത, സാബു പൊത്തൂര്‍, ബിഡിഒ രതി തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ സി ചാക്കോ കൃതജ്ഞത പറഞ്ഞു.