Friday, January 3, 2025

Top 5 This Week

Related Posts

പേഴയ്ക്കാപ്പിളളിയിൽ പുനർജനി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

മൂവാറ്റുപുഴ : സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്ത്രീകളുടെ തൊഴിൽ പരിശീലന കേന്ദ്രമായി ആരംഭിക്കുന്ന പുനർജനി വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ജൂൺ 28 ബുധൻ രാവിലെ 10 നാണ് പായിപ്ര പഞ്ചായത്ത് പെഴക്കാപ്പിള്ളി പള്ളിപ്പടിയിൽ ആണ് പുനർജനി ആരംഭിക്കുന്നത്. സ്ത്രീകൾക്ക് വിവിധ തൊഴിൽ മേഖലകളിൽ സർക്കാർ അംഗീകാരത്തോടു കൂടി പരിശീലനവും സർട്ടിഫിക്കറ്റും കൊടുക്കുകയും അവർക്ക് വരുമാനസ്രോതസ്സുകൾ ലഭ്യമാക്കുകയും ആണ് ഔവർ ഹെറിറ്റേജ് ഫൗണ്ടേഷന്റെ പുനർജനിയുടെ ലക്ഷ്യം. അക്കാഡമിക് സെക്ഷൻ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ്, സ്റ്റുഡൻസ് ലാബ് ഉദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ചെയർമാൻ ഗോപി കോട്ടമുറിക്കൽ, എന്നിവരും ഉദ്ഘാടനം ചെയ്യും.

ബേസിക് അക്കൗണ്ടൻസി ടാലി സ്റ്റിച്ചിങ് ആൻഡ് ടൈലറിംഗ് നഴ്‌സിംഗ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്‌സുകളിൽ മൂന്നുമാസം മുതൽ ആറുമാസം വരെയുള്ള പരിശീലനത്തോടൊപ്പം വിജയികൾക്ക് ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും. കോഴ്‌സുകൾ സമ്പൂർണ്ണമായും സൗജന്യമായിരിക്കും. ഒപ്പം കഴിയുന്നത്ര പേർക്ക് പ്ലേസ്‌മെന്റ്കളും നൽകുന്നു. ഏത് പ്രായത്തിലുള്ളവർക്കും കോഴ്‌സുകളിൽ അഡ്മിഷൻ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles