Tuesday, December 31, 2024

Top 5 This Week

Related Posts

ഒരു വർഷംകൊണ്ട് തീർക്കാവുന്ന കേസാണ് വലിച്ചുനീട്ടുന്നത് ; മഅ്ദനി

കൊച്ചി : മഅ്ദനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. ഇ്ന്ന് ഡിസ്ചാർജ് ചെയ്ത് അൻവാർശേരിയിലേക്കുപോകും.
അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയശേഷം അൻവാർശേരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മഅ്ദനി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. 12 ദിവസമാണ് മഅ്ദനി കേരളത്തിൽ ഉണ്ടാവുക. കർണാടക, കേരള പൊലീസ് സംഘവും ഡോക്ടർമാരുടെ സംഘവും മഅ്ദനിയുടെ ഒപ്പമുണ്ട്.

‘എനിക്ക് എതിരെ ചുമത്തിയിട്ടുള്ളത് ഒരു വർഷം കൊണ്ട് വിധി പറയാവുന്ന കേസാണ്. ആ കേസാണ് ഇപ്പോൾ 14 ാമത്തെ വർഷത്തിലേക്ക് കടക്കുന്നത്. ഇപ്പോഴും വിചാരണ പൂർത്തിയാക്കിയിട്ടില്ല. ഒരാഴ്ച കൂടുമ്പോൾ അരമണിക്കൂറോ ഒരുമണിക്കൂറോ മാത്രമാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസ് ഇപ്പോൾ നടക്കുന്നത് പോലെ പോയാൽ ഇനിയും വർഷങ്ങൾ എടുക്കും.തന്റെ പേരിലുള്ളത് കള്ളക്കേസാണ് എന്ന് ഉറപ്പുണ്ട്’… മഅ്ദനി പറഞ്ഞു.
കേരളത്തിൽ എത്തിയതിൽ സന്തോഷമെന്ന് വ്യക്തമാക്കിയ അബ്ദുന്നാസർ മഅ്ദനി. നീതി നിഷേധത്തിന് എതിരായ പോരാട്ടത്തിൽ എല്ലാവരുടെയും സഹായമുണ്ട്. അതാണ് കരുത്ത് നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാറ്റിനെയും സ്‌പോട്‌സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്നും മഅ്ദനി പറഞ്ഞു

‘ഒരാളോട് വിരോധം തോന്നിയാൽ അയാളെ ഏതെങ്കിലും കേസിൽ പെടുത്തി ജയിലിടുകയാണ് ചെയ്യുന്നത്. നിലവിലുള്ള തടവുകാരുടെ കാര്യത്തിൽ നീതിന്യായ വ്യവസ്ഥയിൽ പുനഃപരിശോധന വേണം. എന്റെ മേൽ ചുമത്തിയത് കള്ളക്കേസാണെന്ന് എനിക്കും കേരളീയ സമൂഹത്തിനും ബോധ്യമുണ്ട്. ഇതുപോലെ നിരവധി പേർ കള്ളക്കേസുകൾ ചുമത്തി രാജ്യത്തിന്റെ വിവിധ ജയിലുകളിൽ കിടക്കുന്നുണ്ട്. അവരെല്ലാവരും ഇതുപോലെ നീതിനിഷേധം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്’..മഅ്ദനി പറഞ്ഞു
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് മഅ്ദനി കൊച്ചിയിലെത്തിയത്. രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ മാധ്യമങ്ങളോട് യാത്ര പുറപ്പെടുംമുമ്പ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles