മുവാറ്റുപുഴ : മണിപ്പൂരിൽ വംശീയ കലാപം തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനു കഴിയാത്ത കേന്ദ്ര ഗവൺമെന്റിന്റെ നടപടികൾക്കെതിരെ കേരള കോൺഗ്രസ് (എം) മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ന്യൂനപക്ഷ പീഡനം പരിഹരിവാൻ സാധിക്കാത്ത മണിപ്പൂർ സർക്കാർ രാജി വയ്ക്കണമെന്നും, നരഹത്യ അവസാനിപ്പിക്കണമെന്നും, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോയി നടുക്കുടി ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പർമാരായ സണ്ണി കാഞ്ഞിരത്തിങ്കൽ, അഡ്വ. ചിന്നമ്മ ഷൈൻ, ജില്ലാ വൈസ് പ്രസിഡന്റ് ലംബെ മാത്യു, ജില്ല സെക്രട്ടറി പി.കെ ജോൺ, ഡോയി ജോസ്, ജെയിംസ് പയ്ക്കാട്ട്, സജി കളപ്പുരയ്ക്കൽ, പി.എം. ജോൺ, അഡ്വ. ജോമോൻ തൂമുള്ളിൽ, തോമസ് പിണക്കാട്ട്, ജെയിസ് കല്ലുങ്കൽ, രഞ്ജിത്ത് ജോർജ്ജ് പാറേക്കാട്ടിൽ, കുര്യക്കോസ് കഴിക്കച്ചാലിൽ, സാബു തൊടിയപ്പിള്ളിൽ, പ്രശാന്ത് കൊച്ചുമുട്ടം, ദീപു കുഴികണ്ടത്തിൽ, രാജേഷ് പൊന്നും പുരയിടം, കെ.എം. ചാക്കോ, ഡൊമിനിക്ക് അയ്യംകോലിൽ, ബേബി കാക്കനാട്ട് അഗസ്തി മണ്ണൂർ, ഷിജി ജേക്കബ്ബ്, അഖിൽ തങ്കച്ചൻ, ടിന്റോ തിരുതാളിൽ, ജോൺ കൂമ്പാട്ട്, ജോർജ്ജ് പറക്കാട്ടുകുഴി ജോസ് പിണക്കാട്ട്, ജോസ് സെബാസ്റ്റ്യൻ, മെക്കിൾ ജെ. കുറവക്കാട്ട്, ജേക്കബ് ഷൈൻ, ജോയി പുല്ലുവേലിൽ, റോയി പാലക്കാട്ട്, ജോസഫ് നെല്ലിപ്പിള്ളിൽ, ജിൽസൺ മാത്യു, കെ.എൽ. ജോസ്, ബിനോയി ജോൺ, അലോക് സണ്ണി, റോയി പാലക്കാട്ട്, ജോസഫ് നെല്ലിപ്പിള്ളിൽ, മാത്യു പുള്ളിക്കാട്ടിൽ, സോജൻ വട്ടക്കുടിയിൽ, സണ്ണി മത്തായി, ജഗദീഷ് മാറാടി തുടങ്ങിയവർ പ്രസംഗിച്ചു. നിയോജകമണ്ഡലം സെക്രട്ടറിമാരായ തോമസ് പിണക്കാട്ട് സ്വാഗതവും ശ്രീ കുര്യാക്കോസ് കിഴക്കച്ചാലിൽ നന്ദിയും പറഞ്ഞു.