അക്രമം അവസാനിക്കാത്ത മണിപ്പൂരിൽ സൈന്യം പിടികൂടിയ ആയുധധാരികളായ 12 അക്രമികളെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം മോചിപ്പിച്ചു. സൈന്യത്തിന്റെ പിടിയിലായ കെവൈകെഎൽ സായുധ ഗ്രൂപ്പ് അംഗങ്ങളെയാണ് വി്ട്ടുകൊടുക്കേണ്ടിവന്നതെന്ന് ഇന്ത്യൻ ആർമിതന്നെ അറിയിക്കുകയായിരുന്നു. 1200ൽ -1500 പേരാണ് സൈന്യത്തെ വളഞ്ഞത്. മെയ്‌തെയ് വിഭാഗക്കാരാണ് സൈന്യത്തെ തടഞ്ഞത്. ഒരു ദിവസത്തോളം നേർക്കുനേർ നിന്നതോടെ പിടിയിലായവരെ മോചിപ്പിക്കാൻ സൈന്യം നിർബന്ധിതമാവുകയായിരുന്നു. ജനക്കൂട്ടം തടയുന്നതിന്റെ വിഡിയോ കരസേന പുറത്തുവിട്ടു.
2015 ൽ സൈന്യത്തിന്റെ 6 ഡോഗ്ര യൂണിറ്റിനുനേർക്ക് ആക്രമണം നടത്തിയ നേതാവിനെയും മറ്റുമാണ് മോചിപ്പിച്ചത്. ദോഗ്ര ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സ്വയം പ്രഖ്യാപിത ലഫ്. കേണൽ മൊയ്‌റംഗ്തം താംബ (ഉത്തം) എന്നയാളെയും കൂട്ടാളികളെയുമാണ് മോചിപ്പിച്ചത്.
‘സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു വലിയ രോഷാകുലരായ ആൾക്കൂട്ടത്തിനെതിരെ സൈനിക ശക്തി പ്രയോഗിക്കുന്നതിന്റെ വൈകാരികത കണക്കിലെടുത്ത്, അത്തരം നടപടി മൂലം നാശനഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, 12 കേഡർമാരെയും പ്രാദേശിക നേതാവിന് കൈമാറാൻ ആലോചിച്ച തീരുമാനമെടുത്തിട്ടുണ്ട്,’ എന്നാണ് സൈന്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം മണിപ്പുർ പൊലീസ് ട്രെയ്‌നിങ് കോളജിലെ ആയുധ ഡിപ്പോയിൽനിന്ന് ആയുധങ്ങൾ മോഷണം പോയത് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ രണ്ടായിരത്തോളം വരുന്ന മെയ്‌തെയ് വനിതകൾ തടഞ്ഞതിനാൽ സിബിഐ സംഘം പിന്തിരിഞ്ഞു. അയ്യായിരത്തോളം യന്ത്രത്തോക്കുകളാണ് മെയ്‌തെയ് സംഘടനകൾ കവർന്നതായി ആരോപിക്കുന്നത്.
ഇതിനിടെ, ഇംഫാൽ ഈസ്റ്റിൽ മന്ത്രി എൽ.സുസിന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഗോഡൗൺ കലാപകാരികൾ കത്തിച്ചു. മന്ത്രിയുടെ വീടും മറ്റൊരു കെട്ടിടവും തീവയ്ക്കാൻ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. വീട് തീയിടാനെത്തിയ ജനക്കൂട്ടത്തെ കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്. തീയിട്ടിരുന്നു
ഇന്ന്്് വികാരാധീനനായി മണിപ്പൂരിന്റെ മൂന്നു തവണ മുഖ്യമന്ത്രുയായിരുന്ന Okram Ibobi Singh ഇന്ന് വാർത്താസമ്മേളനത്തിൽ ചോദിച്ചിരിക്കുന്നു. മണിപ്പൂർ ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണോ, ഞങ്ങളെ നിങ്ങളുടെ നാട്ടുകാരായി ഇപ്പോഴും കരുതുന്നുണ്ടോ. എന്ന്്്. ഡൽഹിയിൽനിന്നും ദുഖവാർത്തയാണ് കേൾക്കുന്നത്. മണിപ്പൂരിലെ ജനം ജീവഭയത്തിലും അഭയാർഥി കാംപുകളിലും കഴിയുമ്പോൾ വീട്ടിൽനിന്നു പണം അയക്കാത്തതിനാൽ അവരുടെ ഡൽഹിയിലും മറ്റും പഠിക്കുന്ന കുട്ടികൾ ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നു. ഹോസ്റ്റൽ വാടക കൊടുക്കാനാവുന്നില്ല. തൊഴിലും കച്ചവടം എല്ലാം മുടങ്ങിയ രോദനമാണ് എവിടെയും മുഴങ്ങുന്നത്.