Monday, November 4, 2024

Top 5 This Week

Related Posts

കെ. സുധാകരൻ അറസ്റ്റിലായി ; ഹൈക്കോടതി വിധി പ്രകാരം ജാമ്യത്തിൽ വിട്ടു

കോൺഗ്രസ് സംസ്ഥാനവ്യാപകമായ പ്രതിഷേധത്തിലേക്ക്

കൊച്ചി : മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പുകേസിൽ രണ്ടാം പ്രതി ചേർക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ കെ സുധാകരനെ ജാമ്യത്തിൽ വിട്ടു. പുരവസ്തു തട്ടിപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അറസ്റ്റിൽ. സുധാകരന്റെ അറസ്റ്റിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനു തുടക്കം കുറ്ചിച്ചു.

ഒന്നിനെയും ഭയമില്ലെന്നും തൻറെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പായി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.. എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയാറാക്കിയാലും അതിനെല്ലാം ഉത്തരം നൽകും. കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്‌തോട്ടെ, . കടൽ താണ്ടിയവനാണ് താൻ, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചതായി പരാതിക്കാരെ മോൺസൻ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്നു പറഞ്ഞു മോൻസൻ പലപ്പോഴായി പരാതിക്കാരിൽനിന്ന് 10 കോടി രൂപ വാങ്ങി. 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൺസന്റെ വീട്ടിൽവച്ചു കെ. സുധാകരൻ ഡൽഹിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകിയെന്നും ഈ വിശ്വാസത്തിലാണു മോൺസന് പണം നൽകിയതെന്നുമാണ് പരാതിക്കാരുടെ ആരോപണം.

എംപി ആകുന്നതിനുമുമ്പ് 2018ലും 2019ൽ എംപിയായശേഷവും സുധാകരൻ മോൻസണുമായി നിരന്തരസമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളി വിവരങ്ങളും ശേഖരിച്ചുവെന്നും മോൻസൺ അറസ്റ്റിലായ 2021 വരെയും സുധാകരൻ അടുത്തബന്ധം തുടർന്നിരുന്നു. മോൻസണിന്റെ ലാപ്ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്നടക്കമാണ് ഡിജിറ്റൽ തെളിവുകൾ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ്.
ഈ കേസിൽ എന്നെ ശിക്ഷിക്കാൻ ഒരു തെളിവ് പോലീസിന്റെ കൈയിൽ ഇല്ലെന്നു ജാമ്യം കിട്ടി പുറത്തിറങ്ങിയ കെ.സുധാകരൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles