Saturday, November 2, 2024

Top 5 This Week

Related Posts

ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് പേരുടെയും ജീവൻ അറ്റ്‌ലാൻന്റികിന്റെ അഗാധതയിൽ പൊലിഞ്ഞു

പ്രതീക്ഷയും കാത്തിരിപ്പും വിഫലമായി. അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചു. പേടകം ഉളളിലേക്ക് പൊട്ടിത്തെറിച്ചാണ് അപകടമെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപം 1,600 അടി അകലെ ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് സ്ഥിരീകരണം. പേടകം കാണാതായ ഞായറാഴ്ച (മദർ കപ്പലിൽ നിന്നും ബന്ധം വിച്ചേദിക്കപ്പെട്ട സമയം) തന്നെ പൊട്ടിത്തെറിച്ചതായാണ് വിവരം. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30 നാണു മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. 4 ദിവസത്തേക്കുള്ള ഓക്സിജനാണു പേടകത്തിലുണ്ടായിരുന്നത്.

ഇതിനാൽ പേടകം കണ്ടെത്താനാവാതെ വന്നതോടെ ഓക്‌സിജൻ കിട്ടാതെയുളള അപായമാണ് ഭയപ്പെട്ടിരുന്നത്. കനേഡിയൻ ഹൊറൈസൺ ആർട്ടിക് കപ്പലിൽ നിന്നുള്ള ROV അഥവാ റിമോട്ട് വാഹനമാണ് ടൈറ്റാന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്
വെള്ളത്തിനടിയലെ മർദം താങ്ങാനാവാതെയാണ് (Implosion) പൊട്ടിത്തെറിക്കുന്നത്.. തങ്ങളുടെ സിഇഒ ഉൾപ്പെടെ അഞ്ച് പേരുടെയും ജീവൻ നഷ്ടപ്പെട്ടതായി ഓഷ്യൻഗേറ്റും വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ.

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെന്റി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ്്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികൾ പോയത്. ഒരാളിൽ നിന്ന് 250,000 ഡോളറാണ് (ഏകദേശം 2 കോടിയിലേറെ രൂപ) കമ്പനി ഈടാക്കുന്നത്.

റോബട്ടിക് പേടകമായ ഫ്രാൻസിന്റെ വിക്ടർ 6000. ഉൾപ്പെടെ യു.എസ്., കാനഡ കോസ്റ്റ് ഗാർഡും നാവിക, വ്യോമ സേനകളും സംയുക്തമായാണ് തിരച്ചിലിൽ ഏർപ്പെട്ടത്. നടത്തുന്നത്. 19,600 അടി (6000 മീറ്റർ) താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ സാധിക്കുന്നതായിരുന്നു വിക്ടർ. മൃതദേഹം ചിന്ന ഭിന്നമായി പോകുമെന്നതിനാൽ മൃതദേഹം കണ്ടെടുക്കാനാവില്ല. പ്രിയപ്പെട്ടവരുടെ മരണം ഓർമകളായി അവശേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles