Thursday, December 26, 2024

Top 5 This Week

Related Posts

ഓക്‌സിജൻ തീർന്നു; അഞ്ച് പേരുമായി ടൈറ്റാൻ പേടകം അറ്റ്‌ലാന്റികിലെ കാണാമറയത്ത്

ബഹുരാഷ്ട്ര ഓപ്പറേഷനുകളെല്ലാം പരാജയപ്പെട്ടു. ടൈറ്റാൻ സമുദ്ര പേടകത്തിലെ ഓക്‌സിജൻ തീർന്നതായി ഔദ്യേഗിക അറിയിപ്പ് വന്നു. ഞായറാഴ്ച അറ്റ്‌ലാന്റിക് ദുരന്തത്തിലെ ടൈറ്റാനിക് അവശിഷ്ടം കാണുന്നതിനായി പോയ പേടകത്തിലെ ഓക്‌സിജൻ തീർന്നതായി ഏതാണ്ട് സ്ഥിരീകരിച്ചു. 96 മണിക്കൂർ കഴിഞ്ഞിട്ടും കാണാതായ ‘ഓഷൻ ഗേറ്റ് ടൈറ്റൻ’ എന്ന പേടകം എവിടെയാണെന്ന് കണ്ടെത്തുന്നതിന് രകഷാ ദൗത്യത്തിനു സാധിച്ചില്ല.

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെന്റി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിനുള്ളിൽ ഉള്ളത്.
2009 സ്ഥാപിതമായ കമ്പനിയുടെ പേടകത്തിൽ കയറി ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാൻ ഒരാളിൽ നിന്ന് 250,000 ഡോളറാണ് (ഏകദേശം 2 കോടിയിലേറെ രൂപ) ഈടാക്കുന്ന. ടൈറ്റാനിക് ദിരന്തത്തിൽ മരിച്ച ന്യൂയോർക്കിലെ ദമ്പതികളായ ഐഡയുടെയും ഇസിഡോറിന്റെയും നാലാം തലമുറക്കാരിയായ വിൻഡിയുടെ ഭർത്താവാണ് സ്റ്റോക്ടൻ റഷ് എന്നത് ദുരത്തിന്റെ ആഘാതം കൂടുതൽ ചർച്ചയാവുന്നതാണ്.
സമുദ്രാന്തർ തിരച്ചിൽയാനങ്ങളിൽ ആധുനിക റോബട്ടിക് പേടകമായ ഫ്രാൻസിന്റെ വിക്ടർ 6000. ഉൾപ്പെടെ യു.എസ്., കാനഡ കോസ്റ്റ് ഗാർഡും നാവിക, വ്യോമ സേനകളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. 19,600 അടി (6000 മീറ്റർ) താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ സാധിക്കുന്നതായിരുന്നു വിക്ടർ. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30നാണു മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. അപ്പോൾ 4 ദിവസത്തേക്കുള്ള ഓക്‌സിജനാണു പേടകത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles