Friday, December 27, 2024

Top 5 This Week

Related Posts

96 അങ്കണവാടികളിലേക്ക് ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി :2022-23 സാമ്പത്തിക വര്‍ഷത്തില്‍ ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 96 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനും, ഫോമുകള്‍, രജിസ്റ്ററുകള്‍, എന്നിവ വിതരണം ചെയ്യുന്നതിനും മുദ്രവെച്ച കവറില്‍ ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 1, 11 മണി വരെ പ്രവൃത്തിദിവസങ്ങളില്‍ നേരിട്ട് ഓഫിസില്‍ പണമടച്ച് ടെണ്ടര്‍ ഫോമുകള്‍ കൈപ്പറ്റാം. പൂരിപ്പിച്ച ടെണ്ടര്‍ അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. 2 മണിക്ക് ടെണ്ടറുകള്‍ തുറക്കും. പങ്കെടുക്കുന്നവര്‍ ഓഫീസില്‍ നിന്നും അറിയിക്കുന്ന തീയതിയില്‍ സാംപിളുകള്‍ ബ്ലോക്ക് പ്രൊക്വയര്‍മെന്റ് കമ്മറ്റിക്ക് മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങള്‍ ടെണ്ടര്‍ നോട്ടീസില്‍ പറഞ്ഞിട്ടുളള നിശ്ചിത സവിശേഷതകള്‍ ഉളളതും നിര്‍ദിഷ്ട അളവിലും ടെണ്ടറില്‍ രേഖപ്പെടുത്തിയ വിലയിലും ആയിരിക്കണം. വിതരണത്തിനുളള ഓര്‍ഡര്‍ ലഭിച്ച് 15 ദിവസത്തിനുളളില്‍ സാധനങ്ങള്‍ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04865 265550, 9495601360.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles