Thursday, December 26, 2024

Top 5 This Week

Related Posts

ഭർത്താവും മക്കളും നഷ്ടമായ വീട്ടമ്മയ്ക്ക്് ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങ്

മൂവാറ്റുപുഴ :ഭർത്താവും മക്കളും നഷ്ടപ്പെട്ട വീട്ടമ്മയുടെ കടബാദ്ധ്യത തീർത്ത് ബാങ്ക് ജീവനക്കാർ. ഇലഞ്ഞി ആലപുരം കോലാടിയിൽ രാജീവന്റെ ഭാര്യ നിമി രാജീവിന്റെ ജീവിത ദുരിതങ്ങൾ കണ്ടറിഞ്ഞ കേരള ബാങ്ക് ഇലഞ്ഞി ബ്രാഞ്ചിലെ ജീവനക്കാരാണ് ഇവരുടെ കടബാധ്യത എറ്റെടുക്കാൻ തീരുമാനിച്ചത്. വീട്ടമ്മയായ നിമിയുടെ ഭർത്താവ് രാജീവും മകൻ മിഥുനും 2020-ൽ മോനിപ്പിള്ളിയിലുണ്ടായ ബൈക്കപടകത്തിൽ മരണപ്പെടുകയുണ്ടായി. കാർപ്പന്ററായിരുന്ന രാജീവും മകനും സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചായിരുന്നു അപകടം. ഈ അപകടത്തിന് ഒരു വർഷം മുമ്പ് ഗുരുതര രോഗം ബാധിച്ച മകൾ അഞ്ജിത മരണപ്പെടുകയുണ്ടായി. മകൾ നഷ്ടമായതിന്റെ മുറിവ് മനസിൽ നിന്ന് മായുന്നതിന് മൂമ്പേ ഭർത്താവും മകനും നഷ്ടമായ നിമിയുടെജീവിതം ചോദ്യചിഹ്നമായി. മകളുടെ മരണത്തിന് മുമ്പ് വീടുനിർമ്മിക്കാൻ 3 ലക്ഷം രൂപയാണ് നിമി വായ്പ എടുത്തിരുന്നത്. ഇപ്പോൾ രണ്ടര ലക്ഷത്തോളം രൂപയാണ് വായ്പ കണക്കിൽ ബാക്കിയുള്ളത്. ബാങ്ക് ശാഖ മാനേജർ എം.വനജയുടെ നേതൃത്വത്തിലാണ് നിമിയുടെ കടബാദ്ധ്യത തീർക്കുവാൻ നടപടി സ്വീകരിച്ചത്. ബാങ്കിലെ ജീവനക്കാരിൽനിന്നും ബാങ്കിലെ ഇടപാടുകാരിൽ നിന്നും ശേഖരിച്ച തുകയാണ് വിധവയായ വീട്ടമ്മക്ക് തുണയായത്. വായ്പ അവസാനിപ്പിച്ച് ഈട് വസ്തുവിന്റെ ആധാരം മടക്കികൊടുക്കു വാനുള്ളതയ്യാറെടുപ്പിലാണ് കേരള ബാങ്ക് ഇലഞ്ഞി ബ്രാഞ്ച് ജീവനക്കാർ. നിമി പണിതീരാത്ത വീടിന് സമീപം ആരംഭിച്ച പെട്ടിക്കടയിൽ നിന്ന് കിട്ടുന്ന തുച്ഛ വരുമാനമാനം കൊണ്ടാണ് മാതാവ് തങ്കമ്മയോടൊപ്പം ജീവിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles