Sunday, January 26, 2025

Top 5 This Week

Related Posts

നാല് ഇസ്രയേലി വനിത സൈനികരെ ഹമാസ് മോചിപ്പിച്ചു : പകരം 200 ഫലസ്തീൻ തടവുകാരും മോചിതരായി

ഇസ്രായേൽ-ഗസ്സ സമാധാന കരാറിൻറെ രണ്ടാംഘട്ടത്തിൽ നാല് വനിത ഇസ്രായേൽ സൈനികരെ ഹമാസ് മോചിപ്പിച്ചത്. കരീന അറീവ് (20), ഡാനിയേല ഗിൽബോവ (20), നാമ ലെവി (20), ലിറി അൽബാഗ് (19) എന്നിവരെയാണ് മോചിപ്പിച്ചത്. ഗസ്സസിറ്റിയിലെ ഫലസ്തീൻ ചത്വരത്തിൽ വച്ച് നാല് പേരെയും ഹമാസ് റെഡ്‌ക്രോസിന് കൈമാറിയത്. പകരം 200 ഫലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. ആയുധ ധാരികളായ ഹമാസ് പോരാളികളുടെ സുരക്ഷിതത്വത്തിൽ ഫലസ്തീൻ ചത്വരത്തിലെത്തിയ ബന്ദികളെ കാണാൻ നുറുകണക്കിനുപേർ എത്തിയിരുന്നു

ഇസ്രയേൽ മോചിപ്പിച്ച ഫലസ്തീൻ തടവുകാർ റമല്ലയിൽ എത്തിയപ്പോൾ

ആദ്യഘട്ടത്തിൽ 90 ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേൽ പൗരൻമാരെ ഹമാസ് മോചിപ്പിച്ചിരുന്നു. ഡോറോൻ സ്‌റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെയാണ് ആദ്യം വിട്ടയച്ചത്. ജയിൽ മോചിതരായി റമല്ലയിൽ എത്തിയ ഫലസ്തീൻ തടവുകാർക്ക് വികാരനിർഭരമായ സ്വീകരണമാണ് ഒരുക്കിയത്. ഫലസ്തീൻ പതാകയുമായി നൂറുകണക്കിനുപേർ തടവുകാരെ സ്വീകരിക്കാനെത്തിയിരുന്നു. ഇസ്രയേൽ ബന്ദികളെ സൈന്യം ബന്ധുക്കൾക്ക് കൈമാറി. ടെൽഅവീവിൽ മോചന ദൃശ്യംകാണാൻ ബന്ധുക്കൾ ഉൾപ്പെടെ നിരവധിപേരാണ് ഒത്തുകൂടിയത്. മൂന്നും നാലും ഘട്ടം സമയബന്ധിതമായി നടക്കുമോയെന്ന ആശങ്കയുണ്ട്്. നെറ്റ്സാരിം ഇടനാഴിയിൽനിന്ന് പിൻമാറാൻ ഇസ്രായേൽ തയ്യാറാവാത്തതിനാൽ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാനാവാതെ നൂറുകണക്കിന് ഫലസ്തീനികളാണ് കാത്തിരിക്കുന്നത്. സിവിലിയൻ തടവുകാരിയായ എർബൽ യെഹൂദിനെ വിട്ടയക്കാതെ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles